X

ബാബുയേട്ടനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് പോയി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലാകുന്നു

ഇങ്ങനെ ഇല്ലാതാക്കാന്‍ ബാബുയേട്ടന്‍ എന്ത് തെറ്റ് ചെയ്തുവെന്ന പല കമന്റുകള്‍ക്കും മറുപടിയായി രെജിലേഷ് തന്നെ ചോദിക്കുന്നു

കഴിഞ്ഞ ദിവസം മാഹിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട ബാബു പള്ളൂരിനെക്കുറിച്ച് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലായി. താന്‍ ഒരു കോണ്‍ഗ്രസുകാരനാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് വെറുപ്പാണെന്നുമാണ് രെജിലേഷ് കെപിയുടെ പോസ്റ്റില്‍ പറയുന്നത്. മരണ വാര്‍ത്ത അറിഞ്ഞ് താന്‍ പൊട്ടിക്കരഞ്ഞ് പോയെന്നും മാഹി സ്വദേശിയായ രെജിലേഷ് പറയുന്നു.

വ്യക്തിപരമായി അദ്ദേഹം തന്റെയും മുത്തായിരുന്നുവെന്നും ആ കമ്മ്യൂണിസ്റ്റുകാരനെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നുവെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. അതിന് ശേഷം നിരവധി പേരാണ് കമന്റുകളായി രജിലേഷിന് പിന്തുണ നല്‍കുന്നത്. ഇങ്ങനെ ഇല്ലാതാക്കാന്‍ ബാബുയേട്ടന്‍ എന്ത് തെറ്റ് ചെയ്തുവെന്ന പല കമന്റുകള്‍ക്കും മറുപടിയായി രെജിലേഷ് തന്നെ ചോദിക്കുന്നു. രെജിലേഷിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം.

‘കമ്യൂണിസ്റ്റു പാര്‍ട്ടിയെ അങ്ങേയറ്റം വെറുപ്പാണെങ്കിലും എന്റെ മക്കളാണെ സത്യം വിങ്ങി പൊട്ടി പോയി. മനസിലെ വിഷമം അടക്കാന്‍ കഴിഞ്ഞില്ലാ.. പൊട്ടി കരഞ്ഞു പോയി…
രാഷ്ട്രീയ ഭേദമന്യേ ബാബുയേട്ടന്‍ പള്ളൂരിന്റെയും വ്യക്തിപരമായി എന്റെയും മുത്തായിരുന്നു… ഒരു കോണ്‍ഗ്രസുക്കാരന്‍ ആയിട്ടു കൂടി ബാബുയേട്ടന്‍ എന്ന കമ്യൂണിസ്റ്റുക്കാരനെ അങ്ങേയറ്റം ബഹുമാനിച്ചതില്‍ ഞാന്‍ രെജിലേഷ് കെ പി എന്ന വ്യക്തി പറയുകയാണ്…

#ലാല്‍സലാംസഖാവെ…’

This post was last modified on May 8, 2018 2:52 pm

Related Post
Leave a Comment