X

കോഹ്‌ലി.. കോഹ്‌ലി.. ആര്‍ത്തുവിളിച്ച്‌ ആരാധകര്‍; പുഞ്ചിരിയോടെ അനുഷ്‌ക/ വീഡിയോ

സൂയി ധഗാ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി നായകന്‍ വരുണ്‍ ധവാനൊപ്പമായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ അനുഷ്‌ക എത്തിയത്

വിവേകാന്ദ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ബോളിവുഡ് താരം അനുഷ്‌കയേ വിദ്യാര്‍ഥികള്‍ സ്വാഗതം ചെയ്തത് കോഹ്‌ലി.. കോഹ്‌ലി.. വിളിയോടെ. കോഹ്‌ലി എന്ന ആര്‍ത്തുവിളിച്ചവരോട് മുമ്പിലൂടെ ചെറു പുഞ്ചിരിയോടെ സ്റ്റേജില്‍ എത്തിയ താരം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു-

‘അതേ എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു, ഞാനും അദ്ദേഹത്തെ സ്നേഹിക്കുന്നു. എല്ലാവരും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു, ഞാനും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു’

അനുഷ്‌കയുടെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സൂയി ധഗാ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി നായകന്‍ വരുണ്‍ ധവാനൊപ്പമായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ അനുഷ്‌ക എത്തിയത്.

This post was last modified on September 3, 2018 6:01 pm