X

ഹൃദയമോ അതോ സെക്‌സ് ടോയിയോ.! ബിജെപി തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ച് ട്രോളര്‍മാര്‍

സഞ്ജീവനി അടക്കം സംഘപരിവാറിനെ കണക്കിന് പരിഹസിക്കുന്ന ട്രോള്‍ ഗ്രൂപ്പുകളും മറ്റ് ട്വിറ്ററാറ്റികളും രംഗത്തുവന്ന് പണി തുടങ്ങി. കൊള്ളാം നല്ല മുദ്രാവാക്യം, എല്ലാ ആശംസകളും എന്ന് സഞ്ജീവനി ട്വീറ്റ് ചെയ്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ മുദ്രാവാക്യം അബദ്ധത്തില്‍ പുറത്തുവിട്ട് ബിജെപി വിക്താവ് തജീന്ദര്‍ സിംഗ് ബഗ്ഗ. തജീന്ദര്‍ ബഗ്ഗയുടെ അമളി ട്രോളര്‍മാര്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. മുദ്രാവാക്യം പരസ്യമാക്കിയ ശേഷമാണ് ബിജെപി വക്താവ്, ലോക്സഭ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിനായി അഭിപ്രായ, നിര്‍ദ്ദേശങ്ങള്‍ തേടുന്നതായി അറിയിച്ചത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നോട്ടുവച്ച ModiFying India കാംപെയിന്‍ പോലെ ഒന്ന് ഇത്തവണയും തുടങ്ങാനുദ്ദേശിക്കുകയാണന്നും തന്റെ ഇമെയില്‍ ഐഡിയിലേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ അറിയിക്കണമെന്നുമാണ് ട്വീറ്റ്. എന്നാല്‍ volunteerformodi@gmail.com എന്ന ഇ മെയില്‍ ഐഡിയ്ക്ക് പകരം phirdildomodiKo.gmail.com എന്നാണ് ബഗ്ഗ ട്വീറ്റ് ചെയ്തത്.

എന്നാല്‍ ദില്‍ ദോ എന്ന വാക്കിനെ ഡില്‍ഡോ (സെക്‌സ് ടോയ്) എന്ന് വായിച്ചാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇതോടെ മോദിക്കായ് ഹൃദയം തരൂ എന്നത്, മോദിക്കായ് ഡില്‍ ഡോ തരു എന്നുവായിച്ചു  സൈബര്‍ ലോകം.

ഇതോടെ സഞ്ജീവനി അടക്കം സംഘപരിവാറിനെ കണക്കിന് പരിഹസിക്കുന്ന ട്രോള്‍ ഗ്രൂപ്പുകളും മറ്റ് ട്വിറ്ററാറ്റികളും രംഗത്തുവന്ന് പണി തുടങ്ങി. കൊള്ളാം നല്ല മുദ്രാവാക്യം, എല്ലാ ആശംസകളും എന്ന് സഞ്ജീവനി ട്വീറ്റ് ചെയ്തു. ഞങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. വേണമെങ്കില്‍ പതഞ്‌ജലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുകയും ചെയ്യാം എന്ന് സഞ്ജീവനി.

എന്നാല്‍ അബദ്ധം മനസിലായതോടെ ട്വീറ്റ് പിന്‍വലിച്ച് ബഗ്ഗ പുതിയ ട്വീറ്റ് ഇട്ടു. അല്ല, ആ ഇമെയില്‍ ഐഡി മാറ്റിയത് എന്തേ എന്ന് ഒരു രസികന്റെ ചോദ്യം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണെ ചേംബറില്‍ കയറി മര്‍ദ്ദിച്ചയാളാണ് ബഗ്ഗ.

This post was last modified on July 28, 2018 6:49 pm