X

അള്ളാഹുവിന്റെ പ്രവാചകന്‍ സ്ത്രീകളുടെ ചേലകര്‍മ്മത്തെ പ്രോത്സാഹിപ്പിച്ചിരുന്നെന്ന് മതപ്രഭാഷകന്‍/ വീഡിയോ

'അള്ളാവിന്റെ ദീന്‍ എന്നത് പുരുഷന്മാരുടെ മാത്രമല്ല, ആണിനും പെണ്ണിനും ചേലകര്‍മ്മം വേണമെന്നാണ്'-നവാസ് മന്നാനി

പെണ്‍ സുന്നത്തിനെ (ചേലകര്‍മ്മം) പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മതപ്രഭാഷകന്‍ നവാസ് മന്നാനി പനവൂരിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനം ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. ‘അള്ളാവിന്റെ ദീന്‍ എന്നത് പുരുഷന്മാരുടെ മാത്രമല്ല, ആണിനും പെണ്ണിനും ചേലകര്‍മ്മം വേണമെന്നാണ്. ചേലകര്‍മ്മം സ്ത്രീകള്‍ ചെയ്യരുതെന്ന് ആരാണ് പറഞ്ഞത്? അള്ളാഹുവിന്റെ പ്രിയപ്പെട്ട പ്രവാചകന്‍ സ്ത്രീകളുടെ ചേലകര്‍മ്മത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ചേലകര്‍മ്മം ചെയ്യേണ്ടത് എങ്ങനെയാണെന്ന് കൃത്യമായി കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നല്‍കിയിട്ടുണ്ടെന്നും’ ഈ മതപ്രഭാഷകന്‍ പറയുന്നുണ്ട്. വീഡിയോ കാണാം-

കേരളത്തില്‍ സ്ത്രീകളുടെ ചേലകര്‍മ്മത്തിനെതിരെ ഒരു വിഭാഗം മുസ്ലിം വിഭാഗം രംഗത്തെത്തുമ്പോള്‍ തന്നെ മറുഭാഗത്ത് അനുകൂലമായി അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമുള്ള കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. സ്ത്രികളുടെ ചേലകര്‍മ്മത്തിനെതിരെ മതത്തിനുള്ളില്‍ നിന്ന് തന്നെ ഭിന്നത കൂടി വരികയാണ്.

Also Read : കേരളത്തിലെ പെണ്‍സുന്നത്ത് വിവരങ്ങള്‍ പുറത്തെത്തിച്ച ആയിഷ മെഹ്മൂദിന് പറയാനുള്ളത്

Also Read: പെണ്‍സുന്നത്ത് വിവാദം: ഇസ്ലാം ഇങ്ങനെയൊക്കെയാണ് ബാക്കിയായത്


Also Read: പെണ്‍സുന്നത്തെന്ന വൈകാരിക ഷണ്ഡീകരണം; അനിസ്ലാമികമായ ഈ ആചാരം ആര്‍ക്കുവേണ്ടി?

 

This post was last modified on September 3, 2017 8:44 am