X

ഗുജറാത്തിലെ രാജവീഥിയില്‍ രാജകീയമായി സഞ്ചരിച്ച് ഒരു ഡസന്‍ സിംഹങ്ങള്‍/ വീഡിയോ

12 പേരോളം അടങ്ങുന്ന ഈ സിംഹ കുടുംബം ഗുജറാത്തിലെ പിപാവ-രജുല ഹൈവയിലാണ് ഇറങ്ങിയത്

കാട്ടിലെയാണെങ്കിലും രാജവാണല്ലോ സിംഹം. അപ്പോള്‍ പിന്നെ കുടുംബമായിട്ട് നാട് കാണാന്‍ ഇറങ്ങുമ്പോള്‍ രാജവീഥിയില്‍ കൂടി തന്നെ വരുന്നതല്ലേ അതിന്റെ ഒരു ഇത്. 12 പേരോളം അടങ്ങുന്ന ഈ സിംഹ കുടുംബം ഗുജറാത്തിലെ പിപാവ-രജുല ഹൈവയില്‍ സൈ്വരവിഹാരത്തിന് ഇറങ്ങിയപ്പോള്‍ കുടുങ്ങിയത് ഹൈവെയിലെ വാഹന യാത്രകാരായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ റോഡ് സൈഡില്‍ നിന്ന ‘രാജ കുടുംബം’ വാഹനങ്ങള്‍ കടന്നുപോയതിന് ശേഷം ഹൈവെ കയ്യടക്കി. യാത്രക്കാര്‍ ഇവരുടെ വീഡിയോ എടുത്തു സോഷ്യല്‍ മീഡിയയില്‍ ഇട്ടത്തോട് സംഗതി വൈറലായി. സിംഹ കുടുംബം ഹൈവെയിലൂടെ കുറെ ഉലാത്തിയതിന് ശേഷം മടങ്ങി പോയി എന്നാണ് വിവിരം.

This post was last modified on April 16, 2017 4:57 pm