X

പാട്ടെഴുതും, ഈണം നല്‍കും, പാടുകയും ചെയ്യും; ഹനാന്റെ ‘നോട്ടില്ലാ പാത്തുമ്മ’ വൈറലാകുന്നു

വിവാദങ്ങളില്‍ നിറയുമ്പോലും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഹനാന്റെ നോട്ടില്ലാ പാത്തുമ്മ.

മീന്‍ വില്‍ക്കുന്ന യൂണിഫോമിട്ട വിദ്യാര്‍ഥിനി, അതായിരുന്നു കേരളം ഹനാന് നല്‍കിയ വിലാസം. എന്നാല്‍ ചില സിനിമകളിലടക്കം ജൂനിയര്‍ ആര്‍ട്ടിസ്റ്റായുള്‍പ്പെടെ വേഷമിട്ട ഹനാന്‍ തികഞ്ഞ ഒരു കലാകാരികൂടിയാണ്. ഹനാന്‍ വാര്‍ത്തകളില്‍ നിറഞ്ഞതിന് പിറകെ കുട്ടിയുടെ കഴിവ് പ്രകടമാക്കുന്ന ഡബ്‌സ്മാഷുകള്‍ ഉള്‍പ്പെടെ നിരവധി വീഡിയോകളും പുറത്തുവന്നു.
ഡബ്‌സ്മാഷുകള്‍ക്ക് അപ്പുറം താന്‍ നല്ലൊരു കലാകാരികൂടിയാണെന്ന തെളിയിക്കുന്ന വീഡിയോകളും ഹാനാന്റെതായി സാമൂഹ്യമാധ്യമങ്ങളിലുണ്ട്. പാട്ടെഴും, ഈണം നല്‍കും പാടുകയും ചെയ്യുമെന്നു ‘നോട്ടില്ലാ പാത്തുമ്മ’ എന്ന വീഡിയോയിലൂടെ തെളിയിക്കുകയാണ് ഈ പെണ്‍കുട്ടി. വിവാദങ്ങളില്‍ നിറയുമ്പോലും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഹനാന്റെ നോട്ടില്ലാ പാത്തുമ്മ.

This post was last modified on July 27, 2018 9:12 am

Related Post
Leave a Comment