X

ബിയര്‍ ബോട്ടില്‍ എങ്ങനെയൊക്കെ തുറക്കാം? ഒരു ഓസ്‌ട്രേലിയന്‍ മാതൃക

ഒസീ കോമഡി എന്ന ഗ്രൂപ്പിനകത്താണ് ഈ രസകരമായ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു ബിയര്‍ ബോട്ടില്‍ എങ്ങനെയൊക്കെ തുറക്കാം. ഭൂരിഭാഗം പേരും ഓപ്പണര്‍ ഉപയോഗിച്ചായിരിക്കും ബിയര്‍ കുപ്പിയുടെ അടപ്പ് തുറക്കുക. ടിന്‍ ആണെങ്കില്‍ ഓപ്പണര്‍ അതില്‍ തന്നെ ഉള്ളത് കൊണ്ട് മറ്റൊന്ന് തേടി പോകേണ്ട. എന്നാല്‍ കുപ്പിയുടെ അടപ്പ് തുറക്കാന്‍ ഓപ്പണര്‍ ലഭ്യമല്ലാത്ത പക്ഷം പല്ല് കൊണ്ട് കടിച്ച് അടപ്പ് തുറക്കുന്നത് സാധാരണയാണ്. ഇത് അനായാസരകമായി ചെയ്യുന്നവരുണ്ട്. പല്ല് കടിച്ച് പൊട്ടിക്കാന്‍ സാധിക്കാത്തവര്‍ അനാവശ്യമായി ബലപ്രയോഗം നടത്തിയാല്‍ പല്ല് തന്നെ പോകാനും സാദ്ധ്യതയുണ്ട്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തവും പുതിയതുമായ ഒരു വഴിയാണ് ഈ ഓസ്‌ട്രേലിയക്കാരന്‍ സ്വീകരിച്ചിരിക്കുന്നത്. ഞണ്ടിനെ കൊണ്ടാണ് ഇവിടെ ബിയര്‍ കുപ്പിയുടെ അടപ്പ് തുറപ്പിക്കുന്നത്.

ഒസീ കോമഡി എന്ന ഗ്രൂപ്പിനകത്താണ് ഈ രസകരമായ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐസ് ബോക്‌സില്‍ ഒരു വലിയ ഞണ്ടിനെ ഇട്ടിരിക്കുകയാണ്. വിക്ടോറിയ ബിറ്റര്‍ ബ്രാന്‍ഡിന്റെ ബിയര്‍ കുപ്പി തുറക്കാനുള്ള ചുമതല നൈസായി ഞണ്ടിനെ ഏല്‍പ്പിക്കുന്നു. ഞണ്ട് കുപ്പിയുടെ അടപ്പില്‍ പിടിമുറുക്കുന്നു കുപ്പി വലിയ്ക്കുമ്പോള്‍ അടപ്പ് തുറക്കുന്നു. ഏതായാലും നല്ലൊരു ഓപ്പണറാണ് താനെന്ന് തെളിയിച്ചിരിക്കുകാണ് ഞണ്ട്. പശ്ചിമ ഓസ്‌ട്രേലിയയിലെ പില്‍ബാരയില്‍ നിന്നാണ് ഈ വീഡിയോ എന്ന് കരുതുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന ഈ വീഡിയോ ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ കണ്ട് കഴിഞ്ഞു.

വീഡിയോ:

This post was last modified on May 7, 2017 12:03 pm