X

ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ മഴവില്‍ ഗോള്‍ വൈറല്‍; ഗോള്‍ ഓഫ് ദി വീക്ക് പുരസ്കാരവും

തെരഞ്ഞെടുക്കപ്പെട്ടത് ആരാധകരുടെ വോട്ടെടുപ്പില്‍

ഐഎസ്എല്ലില്‍ ഗോൾ ഓഫ് ദി വീക്ക് പുരസ്‌കാരം പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായ സ്ലാവിസ്ലാ സ്റ്റൊയാനൊവിച്ചിന്‍ ആണ് പുരസ്‌കാരം സ്വന്തമാക്കിയത്. ആരാധകരുടെ  വോട്ടെടുപ്പിലൂടെയാണ് സ്ലാവിസ്ലായുടെ മഴവിൽ ഗോൾ ‘ഗോൾ ഓഫ് ദി വീക്ക്’ കരസ്ഥമാക്കുന്നത്.

എടികെയ്ക്ക് എതിരായ ഉദ്ഘാടന മത്സരത്തിലാണ് സ്ലാവിസ്ലാ മഴവിൽ ഗോൾ നേടുന്നത്. ഉദഘാടന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി കൊൽക്കത്ത മടങ്ങാൻ കാരണവും ഈ ഗോൾ തന്നെ. കളിയുടെ 86-ാം മിനുട്ടിലാണ് സ്ലാവിസ്ലാ ഡിഫെൻസ് താരങ്ങളെ മറികടന്നു ഗോൾ നേടുന്നത്. മത്സരത്തില്‍ 2-0ന് എകപക്ഷീയമായി മഞ്ഞപ്പട വിജയിച്ചിരുന്നു.