X

ഇതിന് കയ്യടിക്കണോ? സാഹസികതയ്ക്കും പരിധിയില്ലേ…

കശ്മീര്‍ യുവാവിന്റെ സാഹസികത ഒരേ സമയം സോഷ്യല്‍ മീഡിയയില്‍ വൈറലും കടുത്ത വിമര്‍ശനവും ഏറ്റുവാങ്ങുകയാണ്

പലതരം സാഹസികതകള്‍ കണ്ടിട്ടുണ്ട്, സാഹസികത കാണിച്ച് ജീവന്‍ നഷ്ടപ്പെടുത്തുന്നതും കണ്ടിട്ടുണ്ട്. ഒരു കശ്മീര്‍ യുവാവിന്റെ അതിസാഹസികതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പറക്കുന്നത്. റെയില്‍ പാളത്തില്‍ നീളത്തില്‍ കിടക്കുന്ന ഒരു കശ്മീരി യുവാവ്. പരമ്പരാഗത കശ്മീരി വേഷത്തിലാണ് അയാള്‍…അയാളുടെ സുഹൃത്തായിരിക്കണം മൊബൈല്‍ കാമറയില്‍ ബാക്കിയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്… യുവാവ് കിടക്കുന്ന റെയില്‍ പാളത്തിലേക്ക് ഒരു ട്രെയിന്‍ കുതിച്ചു പാഞ്ഞു വരുന്നു. ആ ചെറുപ്പക്കാരന്റെ മുകളിലൂടെ മുന്നോടു കുതിച്ചു പോകുന്നു… കാണുന്നവന്റെ ശ്വാസം നിലച്ചു പോകുന്ന കാഴ്ചകള്‍…

എന്നാല്‍ ഈ വീഡിയോ ദൃശ്യത്തിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം സാഹസികതകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ പോലുള്ളവര്‍ പറയുന്നത്. ഇത്തരം അസംബന്ധങ്ങള്‍ ആരെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഒമര്‍ അബ്ദുള പറയുന്നത്.അതേസമയം ഈ വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കരുതെന്ന് നിര്‍ദേശം വന്നിട്ടുണ്ട്. മറ്റുള്ളവരെ, പ്രത്യേകിച്ച് കുട്ടികളെ ഇത് അനുകരിക്കാന്‍ പ്രേരിപ്പിച്ചേക്കാം എന്ന ഭയത്തിലാണ് വീഡിയോ പ്രചരിപ്പിക്കരുതെന്ന നിര്‍ദേശം കൊടുത്തിരിക്കുന്നത്.