പൊതുജന മധ്യത്തില്‍ വച്ച് സൈനികന്റെ മുഖത്ത് അടിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സൈനികനെ അടിയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇക്കഴിഞ്ഞ ഒമ്പതിന് ഡല്‍ഹിയിലാണ് സംഭവം.
വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന് വിവിധ മേഖകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവര്‍ അറസ്റ്റിലായെന്ന് ഒരു പ്രാദേശിക ചാനല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാവീര്‍ സിംഗ് എന്ന സൈനികനാണ് സ്ത്രീയില്‍ നിന്നും അടിയേറ്റത്. നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് സൈനിക വാഹനത്തില്‍ പോകുമ്പോള്‍ ഒരു ഇന്‍ഡിക്ക കാര്‍ തങ്ങളെ കടന്നുപോകുകയും വളരെ പരിക്കന്‍ സ്വഭാവത്തോടെ വാഹനമോടിക്കുകയുമായിരുന്നു.
പെട്ടെന്ന് സൈനിക വാഹനത്തിന് മുന്നില്‍ കാര്‍ നിര്‍ത്തിയ വാഹനമോടിച്ച സ്ത്രീ ആര്‍മി വാഹനത്തിന്റെ ഡ്രൈവറെ അടിക്കുകയായിരുന്നു. അടുത്തിരുന്ന സിംഗ് ഇത് കണ്ട് വാഹനത്തിന് പുറത്തിറങ്ങി ചോദ്യം ചെയ്തപ്പോഴാണ് പരസ്യമായി ഇയാളെ അടിച്ചത്. വിശദീകരണങ്ങളൊന്നും ചോദിക്കാതെയായിരുന്നു സ്ത്രീയുടെ ആക്രമണമെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. അതേസമയം ഒരു സ്ത്രീയായതിനാല്‍ താന്‍ തിരിച്ച് അടിച്ചില്ലെന്ന് സൈനികന്‍ പറയുന്നു. അതേസമയം ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
This post was last modified on September 15, 2017 4:32 pm
Leave a Comment