X

രൂപം കണ്ട് ആളുകള്‍ പേടിച്ച് നിലവിളിക്കാന്‍ ചെവിയും മൂക്കും മുറിച്ചുമാറ്റി; ഇനി ജനനേന്ദ്രിയം..

തന്റെ രൂപം കണ്ട് ആളുകള്‍ പേടിച്ച് നിലവിളിക്കുമ്പോള്‍ അത് കണ്ട് പൊട്ടി ചിരിക്കണമെന്നാണ് എറിക് ഇതിനെ കുറിച്ച് പറയുന്നത്

എറിക് ഹിന്‍കേപ്പ് റാമിറെസിനെ നട്ടുച്ചയ്ക്ക് കണ്ടാല്‍ പോലും ഏതു കൊമ്പനും ഒന്നു ഞെട്ടും. അത്രക്ക് ഭീകരമാണ് അദ്ദേഹത്തിന്റെ രൂപം. കൊളംബിയ സ്വദേശിയായ എറിക് തന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തി മനുഷ്യതലയോട്ടിയുടെ രൂപത്തിലെത്തിച്ചിരിക്കുകയാണ്.

ഈ രൂപത്തിലെത്താന്‍ ഇരുപത്തിരണ്ടുകാരനായ എറിക് തന്റെ മൂക്കും ചെവിയും മുറിച്ചുമാറ്റുകയും തലയോട്ടിക്ക് സമാനമായ ടാറ്റൂ മുഖത്ത് പതിപ്പിക്കുകയും ചെയ്ത് കഴിഞ്ഞു. ഇനി തന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റാനുള്ള ഒരുക്കത്തിലാണ് എറിക്.

തന്റെ രൂപം കണ്ട് ആളുകള്‍ പേടിച്ച് നിലവിളിക്കുമ്പോള്‍ അത് കണ്ട് പൊട്ടി ചിരിക്കണമെന്നാണ് എറിക് ഇതിനെ കുറിച്ച് പറയുന്നത്. ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കാറുള്ള എറിക് ശ്മശാനങ്ങള്‍ തന്റെയിടമാണെന്നാണ് പറയാറുള്ളത്.

12-ാം വയസ്സില്‍ അമ്മ മരിച്ചപ്പോള്‍ മുതലാണ് എറിക് തന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയത്. ടാറ്റൂ ആര്‍ട്ടിസ്റ്റായ സുഹൃത്താണ് ഇതിനായി എറികിനെ സഹായിക്കുന്നത്.

 

This post was last modified on November 2, 2018 2:09 pm

Related Post
Leave a Comment