X

വീണ്ടും രജനി ഹീറോയിസം ‘പേട്ട’ വരുന്നു; മോഷന്‍ പോസ്റ്റര്‍

സണ്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

യുവ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തില്‍  ഒരു രജനികാന്ത് ചിത്രം വെള്ളിത്തിരയില്‍ എത്തുന്നു. സൂപ്പര്‍ സ്റ്റാറിന്റെ 165മത് ചിത്രമായാണ് പേട്ട എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്നത്. പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

ദേശം എന്ന് അര്‍ത്ഥം വരുന്ന പേട്ട എന്ന പേരുപോലതന്നെ ഹീറോ പരിവേഷത്തിലാണ് രജനി ഇത്തവണയും പ്രത്യക്ഷപ്പെടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍. സണ്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

പോസ്റ്റര്‍ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികം പേരാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പോസ്റ്റര്‍ മണിക്കുറുകള്‍ക്കം കണ്ടിട്ടുള്ളത്.

പോസ്റ്റര്‍ വൈറലായതിന് പിറകെ തലൈവര്‍ ആരാധകരോട് നന്ദി അറിയിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് രംഗത്തെത്തി. വളരെയധികം സന്തോഷമുണ്ട്. തന്റെ സ്വപനം സാധ്യമാവുകയാണെന്നുമായിരുന്നു സുബ്ബരാജിന്റെ പ്രതികരണം.

അതേസമയം, പേട്ടയുടെ ചിത്രീകരണം മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ദീഖി, വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ബോബി സിന്‍ഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

This post was last modified on September 8, 2018 12:35 pm

Related Post
Leave a Comment