X

ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു; ശിരോവസ്ത്രം മാറ്റി സിറിയന്‍ സ്ത്രീയുടെ തുള്ളിച്ചാട്ടം (വീഡിയോ)

യുദ്ധം അവസാനിക്കുകയാണെന്ന് സൂചനയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. എല്ലാ സ്ത്രീകളും നിര്‍ബന്ധമായും മുഖം മറയ്ക്കുന്ന പര്‍ദ്ദ ധരിച്ച് മാത്രമേ പുറത്തിറാങ്ങാവൂ എന്ന് ഐഎസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

കുര്‍ദിഷ് സായുധ ഗ്രൂപ്പായ വൈപിജിയുടേയും സിറിയന്‍ ഡെമോക്രാറ്റിക് ഫ്രണ്ടിന്റേയും ഇടപെടലില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട സിറിയന്‍ സ്ത്രീകള്‍ അത് ആഘോഷിക്കുകയാണ്. ഐഎസിന്റെ പിടിയിലുണ്ടായിരുന്ന റാഖ പ്രവിശ്യയിലെ സത്രീകള്‍ തങ്ങളുടെ കറുത്ത ശിരോവസ്ത്രം മാറ്റിയാണ് ആഹ്‌ളാദം പ്രകടിപ്പിച്ചത്. യുദ്ധം അവസാനിക്കുകയാണെന്ന് സൂചനയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. എല്ലാ സ്ത്രീകളും നിര്‍ബന്ധമായും മുഖം മറയ്ക്കുന്ന പര്‍ദ്ദ ധരിച്ച് മാത്രമേ പുറത്തിറാങ്ങാവൂ എന്ന് ഐഎസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഏതായാലും ഇപ്പോള്‍ ഈ സ്ത്രീകള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. അവര്‍ നൃത്തം വച്ചു. അവരില്‍ പലരും സന്തോഷവും വികാരങ്ങളും അടക്കാനാവാതെ കരഞ്ഞു. ചിലര്‍ മണ്ണില്‍ ചുംബിച്ചു. സ്ത്രീകളും പുരുഷന്മാരുമായ വൈപിജി, എസ് ഡി എഫ് സായുധ പോരാളികളേയും സൈനികരേയും കെട്ടിപ്പിടിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. ഐഎസ് പിടിയില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ട സ്ത്രീകള്‍ അടക്കമുള്ളവര്‍ രക്ഷപ്പെട്ട് പോകുന്നതിന്റെ വീഡിയോ കുര്‍ദിഷ് മാധ്യമപ്രവര്‍ത്തകന്‍ നസീം ദസ്താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

This post was last modified on October 19, 2017 9:46 am