X

അയവില്ലാത്ത ട്രാഫിക്കില്‍ പ്രതിഷേധം: ബംഗളൂരു ടെക്കി കുതിരപ്പുറത്ത് ഓഫീസിലേയ്ക്ക്‌

തോളില്‍ ലാപ് ടോപ്പ് ബാഗും തൂക്കി കുതിരപ്പുറത്ത് ഓഫീസിലേയ്ക്ക് പോകുന്ന രൂപ്കുമാര്‍ വര്‍മ ഏതായാലും വൈറലായി. 'Last Working Day As A Software Engineer' എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ചായിരുന്നു യാത്ര.

നഗരത്തിലെ ഒട്ടും അയവില്ലാത്ത ഗതാഗത കുരുക്കില്‍ പ്രതിഷേധിക്കാന്‍ വ്യത്യസ്തമായ വഴിയാണ് ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ രൂപ്കുമാര്‍ വര്‍മ തേടിയത്. കുതിരപ്പുറത്ത് ഓഫീസിലേയ്ക്ക് തിരിച്ചു. നിലവില്‍ ജോലി ചെയ്യുന്ന കമ്പനിയിലെ അവസാന പ്രവൃത്തി ദിവസം അവിസ്മരണീയമാക്കി. തോളില്‍ ലാപ് ടോപ്പ് ബാഗും തൂക്കി കുതിരപ്പുറത്ത് ഓഫീസിലേയ്ക്ക് പോകുന്ന രൂപ്കുമാര്‍ വര്‍മ ഏതായാലും വൈറലായി. ‘Last Working Day As A Software Engineer’ എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ചായിരുന്നു യാത്ര.

കഴിഞ്ഞ എട്ട് വര്‍ഷമായി ബംഗളൂരുവില്‍ താമസിക്കുന്ന തനിക്ക് നഗരത്തിലെ ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും വലിയ മടുപ്പുളവാക്കുന്നതായി രൂപ് കുമാര്‍ വര്‍മ്മ ന്യൂസ് 18നോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞപ്പോള്‍ കുതിര തന്റെ സ്ഥിരം വാഹനമാണെന്ന് അറിയിച്ചതായും രൂപ്കുമാര്‍ പറയുന്നു. ഒരു സ്റ്റാര്‍ട്ട് അപ് കമ്പനി തുടങ്ങാനുള്ള പരിപാടിയിലാണ് രൂപ്കുമാര്‍ വര്‍മ.

This post was last modified on June 16, 2018 2:50 pm