X

ഇവിടെ ആര്‍ക്കും സിംഹാസനമില്ല, കസേരയില്‍ ഇരിക്കുന്നവര്‍ക്ക് ഇരിക്കാം…

കടകമ്പള്ളിയുടെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയുമാണ്.

ജനാധിപത്യത്തില്‍ സിംഹാസനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും സാധാരണ കസേരകള്‍ മാത്രമേ പാടൂ എന്നും മനസിലാക്കാത്തവരുണ്ട്. അവരെ അക്കാര്യം അക്കാര്യം ബോദ്ധ്യപ്പെടുത്താനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്റെ ഭാഗത്ത് നിന്നുണ്ടായത്. തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനം ചെയ്യാനെത്തിയ കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ പതിവില്ലാത്ത വിധത്തില്‍ സിംഹാസനം ഒരുക്കിയിരിക്കുന്നത് കണ്ട് ഇതെന്താണ് എന്ന് ചോദിച്ചപ്പോളാണ് കാര്യം പിടികിട്ടിയത്. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടിയാണ് സിംഹാസനം ഒരുക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

ഉടന്‍ തന്നെ കടകമ്പള്ളി വിഎസ് ശിവകുമാര്‍ എംഎല്‍എയുടെ സഹായത്തോടെ സിംഹാസനം പിന്നിലേയ്ക്ക് മാറ്റുകയും കസേരകള്‍ മുന്നിലേയ്ക്കിടുകയും ചെയ്തു. മഠാധിപതിക്ക് പകരം ചടങ്ങിനെത്തിയത് ഉത്തരാധികാരി വിധുശേഖര സ്വാമികളായിരുന്നു. വിധുശേഖര സ്വാമി സ്റ്റേജിലേയ്ക്ക് കയറാതെ സ്ഥലം വിട്ടു. ഏതായാലും കടകമ്പള്ളിയുടെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയുമാണ്.

ഫോട്ടോ – കടപ്പാട്: മംഗളം

This post was last modified on June 13, 2017 12:26 pm