ദേര സച്ച സൗദ് സ്ഥാപകനും വിവാദ ആള് ദൈവവുമായ ഗുര്‍മീന്ദര്‍ രാം റഹീം സിംഗ് ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധി വന്നതിന് പിന്നാലെ ഹരിയാനയിലും പഞ്ചാബും സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. 12 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. അക്രമികള്‍ പൊലീസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് തീ വച്ചിരിക്കുന്നു. ഡല്‍ഹിയുടെയും രാജസ്ഥാന്റെയും ചില ഭാഗങ്ങളിലും അക്രമ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിനിടെ രാം റഹീം സിംഗിനെ പുകഴ്ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2014ലെ ട്വീറ്റുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് മോദി, രാം റഹിം സിംഗിനെ പുകഴ്ത്തുന്നത്. 2014 ഒക്ടോബര്‍ 30ന്റെതാണ് ട്വീറ്റ്. രാം റഹീം സിംഗിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനം രാജ്യത്താകെയുള്ള ജനങ്ങള്‍ക്ക് പ്രചോദനം ആണെന്നായിരുന്നു മോദി അന്ന് അഭിപ്രായപ്പെട്ടത്.
മോദിയുടെ പഴയ ട്വീറ്റ്:
This post was last modified on August 25, 2017 6:25 pm