സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതല്‍ അഭിനേത്രി സനൂഷ വരെ ട്രോളര്‍മാരുടെ ആഘോഷങ്ങള്‍ക്ക് ഇരയാകാത്ത സെലിബ്രിട്ടികളും രാഷ്ട്രീയ പ്രവര്‍ത്തകരും നന്നേ കുറവാണ്. ഇത്തവണ ട്രോളര്‍മാര്‍ കമന്റുകള്‍ കൊണ്ട് പൊങ്കാലയിട്ടത് സാക്ഷാല്‍ അമൃതാനന്ദമയിയുടെ പ്രൊഫൈലില്‍ ആണ്. നിപ വൈറസ് പനിയും, മരണങ്ങളും കൊണ്ട് നിറഞ്ഞ സോഷ്യല്‍ മീഡിയ ഡിസ്‌കഷന്‍ ഫോറങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായാണ് ആള്‍ദൈവത്തിന്റെ പ്രൊഫൈലില്‍ നിന്നും അവരുടെ തന്നെ വാക്കുകള്‍ ഒരു പോസ്റ്റര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ആഘോഷങ്ങള്‍ക്കായി അലഞ്ഞു നടക്കുന്ന ട്രോളര്‍മാര്‍ കിട്ടിയ അവസരം ശരിക്കും ഉപയോഗിച്ച് എന്നുവേണം കരുതാന്‍. ‘അമ്മ ദൈവമല്ലേ നിപ വൈറസ് ബാധിതരുടെ അസുഖം മാറ്റി കൊടുക്കണം’ എന്നായിരുന്നു ഭൂരിഭാഗം പേരുടെയും ആവശ്യം. ‘നിപ വൈറസ് ബാധിച്ചവരെ ആലിംഗനം ചെയ്തു കൊണ്ട് അസുഖം മാറ്റണം’ എന്ന് മറ്റു ചിലരും നിര്‍ദേശങ്ങള്‍ വെച്ചു. ‘ഒന്ന് പേരാമ്പ്ര വരെ വരുന്നോ’ എന്നാവശ്യപ്പെടുന്ന ഭക്തന്മാരെയും കമന്റ് ബോക്‌സില്‍ കാണാം.
ട്രോള്‍ എന്ന സോഷ്യല്‍ മീഡിയ കലാരൂപത്തെ കുറിച്ച് അറിയാത്തതു കൊണ്ടായിരിക്കണം മാതാ അമൃതാനന്ദമയിക്ക് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്. മേലില്‍ എങ്കിലും ഔചിത്യം പ്രകടിപ്പിക്കുമായിരിക്കും.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on May 23, 2018 2:25 pm
Leave a Comment