X

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഒരു ജീവന്‍ രക്ഷിച്ച്‌ മാധ്യമപ്രവര്‍ത്തക/ വീഡിയോ

10 അടിയോളം താഴ്ചയുള്ള വെളളത്തിലേക്ക് മുങ്ങിപ്പോയ ട്രക്കിന്റെ ഡ്രൈവര്‍ക്കാണ് മാധ്യമപ്രവര്‍ത്തകയുടെ ഇടപെടല്‍ മൂലം ജീവന്‍ തിരികെ ലഭിച്ചത്

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഒരു ജീവന്‍ രക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയമാവുകയാണ്. ഹൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ പേമാരിയില്‍ 10 അടിയോളം താഴ്ചയുള്ള വെളളത്തിലേക്ക് മുങ്ങിപ്പോയ ട്രക്കിന്റെ ഡ്രൈവര്‍ക്കാണ് മാധ്യമപ്രവര്‍ത്തകയുടെ ഇടപെടല്‍ മൂലം ജീവന്‍ തിരികെ ലഭിച്ചത്.

കെഎച്ച്ഒയു 11 ന്യൂസിന്റെ ബ്രാന്‍ഡി സ്മിത്ത് എന്ന റിപ്പോര്‍ട്ടറും അവരുടെ ക്യാമറമാന്‍ മരിയോ സാന്‍ഡോവലും വെള്ളത്തിലേക്ക് താഴ്ന്ന് കൊണ്ടിരുന്ന ട്രക്കിനെയും ഡ്രൈവറെയും കാണിച്ച് കൊണ്ട് പാലത്തിന്റെ മുകളില്‍ ലൈവ് റിപ്പോര്‍ട്ട് നടത്തുകയായിരുന്നു. ആ സമയത്ത് പ്രദേശത്തെ രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡ്മാര്‍ഗ്ഗം പോവുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്.

പെട്ടെന്ന് തന്നെ ബ്രാന്‍ഡി ലൈവില്‍ നിന്ന് മാറി രക്ഷാ പ്രവര്‍ത്തക വാഹനം കടന്നു വരുന്ന ഭാഗത്തേക്ക് ഓടികയറുകയും തടഞ്ഞു നിര്‍ത്തുകയും ചെയ്യുകയും വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ട്രക്ക് ഡ്രൈവറെ രക്ഷിക്കാനുളള നടപടികള്‍ എടുക്കുകയും ചെയ്തു. ഇതെല്ലാം ക്യാമറമാന്‍ മരിയോ പകര്‍ത്തുകയും ദൃശ്യങ്ങള്‍ ലൈവില്‍ പോവുകയും ചെയ്തു.

 

This post was last modified on August 29, 2017 10:46 am