സ്വാശ്രയ കോളജുകളായ പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലേയും കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേയും നിയമ വിരുദ്ധവും സുപ്രീം കോടതി റദ്ദാക്കിയതുമായ പ്രവേശനം സാധൂകരിക്കുന്നതിനുള്ള ബില്‍ നിയമസഭ ഏകകണ്‌ഠേന ‘ പാസാക്കിയപ്പോള്‍, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ബില്ലിനെ വിമര്‍ശിച്ചും എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ടും സംസാരിച്ച തൃത്താല എംഎല്‍എ വി.ടി ബല്‍റാമിന്റെ നടപടി ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ബല്‍റാമിനെ തള്ളിപ്പറഞ്ഞെങ്കിലും സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന്റെ നിലപാട് വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ആരോഗ്യ മന്ത്രി കെകെ ശൈലജ നിയമസഭയില്‍ അവതരിപ്പിച്ച കേരള മെഡിക്കല്‍ കോളേജ് പ്രവേശനം സാധൂകരിക്കല്‍ ബില്ലിനെ എതിര്‍ത്തുകൊണ്ടുള്ള ബല്‍റാമിന്റെ പ്രസംഗം വൈറലായിരിക്കുകയാണ്.
വീഡിയോ കാണാം:
This post was last modified on April 6, 2018 11:22 am
Leave a Comment