X

ആദിക്ക് ശേഷം പ്രണവ് ഇവിടെയുണ്ട്

മോഹന്‍ലാലിന്റെ കുടുംബ സുഹൃത്ത് സജീവ് സോമന്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പിലും ചിത്രത്തിലുമാണ് പ്രണവ് പ്രണവ് പ്രത്യക്ഷപ്പെട്ടത്

പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി ആദി പ്രദര്‍ശനം തുടരുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എവിടെ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. സിനിമ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ പ്രമോഷന്‍ പരിപാടികളുമായി എത്താറുള്ള താരങ്ങളെയാണ് നാം കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഏതെങ്കിലും ചാനല്‍ സ്റ്റുഡിയോയിലോ തീയറ്റര്‍ ബാല്‍ക്കണിയിലോ പ്രണവിനെ പ്രതീക്ഷിക്കുക സ്വാഭാവികം.

എന്നാല്‍ പ്രണവ് അവിടെയൊന്നും ഉണ്ടായിരുന്നില്ല. മോഹന്‍ലാലിന്റെ കുടുംബ സുഹൃത്ത് സജീവ് സോമന്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പിലും ചിത്രത്തിലുമാണ് പ്രണവ് പ്രണവ് പ്രത്യക്ഷപ്പെട്ടത്. ആദി തിയറ്ററില്‍ മികച്ച അനുഭവമാകുമ്പോള്‍ ഹിമാലയത്തിലെ ജീവിതമന്വേഷിച്ചുള്ള പ്രയാണത്തിലാണ് പ്രണവ് എന്നായിരുന്നു പോസ്റ്റ്.

‘ആദി’ കണ്ട മോഹന്‍ലാലിന്റെ പ്രതികരണം ഇതായിരുന്നു; ജീത്തു ജോസഫ്/അഭിമുഖം