X

അമ്പയറോട് മോശം പെരുമാറ്റം; വിരാട് കോഹ്ലിക്ക് പിഴ

അഴിമുഖം പ്രതിനിധി

ഏഷ്യാ കപ്പ് ട്വന്റി20യില്‍ പാകിസ്താനെതിരായ മത്സരത്തിനിടെ അമ്പയറോട് മോശമായി പെരുമാറിയ ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് പിഴ. മാച്ച് ഫീസിന്റെ 30 ശതമാണ് പിഴ. പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഐസിസി ചട്ടത്തിലെ 21.5 വകുപ്പ് പ്രകാരമാണ് കോഹ്ലിക്ക് എതിരായ നടപടി.

പതിനഞ്ചാം ഓവറില്‍ എല്‍ബിഡബ്ലിയു ആയി പുറത്തായപ്പോഴാണ് കോഹ്ലി അമ്പയറോട് കയര്‍ത്ത് സംസാരിച്ചത്. ബാറ്റ് ഉയര്‍ത്തിക്കാണിച്ച് അമ്പയര്‍ക്ക് എതിരെ എന്തോ വിളിച്ചു പറഞ്ഞാണ് കോഹ്ലി ക്രീസ് വിട്ടത്. മത്സരശേഷം കോഹ്ലി കുറ്റം സമ്മതിച്ചിരുന്നു.

മത്സരത്തില്‍ 49 റണ്‍സ് എടുത്തു നില്‍ക്കുമ്പോളായിരുന്നു കോഹ്ലി വിക്കറ്റിനു മുന്നില്‍ കുടുങ്ങുന്നത്. വിജയലക്ഷ്യമായ 84 റണ്‍സ് മറികടക്കാനിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റിന് എട്ടു റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു കോഹ്ലി ക്രീസില്‍ എത്തുന്നത്. കോഹ്ലിയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് വിജയമൊരുക്കിയതും. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യ ആ മത്സരത്തില്‍ പാകിസ്താന്റെ തോല്‍പ്പിച്ചത്. കോഹ്ലി തന്നെയായിരുന്നു കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്.

This post was last modified on February 29, 2016 12:11 pm