X

ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ വിരേന്ദര്‍ സെവാഗും ടോം മൂഡിയും അപേക്ഷയയച്ചു

കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന പേരുകളാണ് ഇരുവരുടേതും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ വിരേന്ദര്‍ സെവാഗും ടോം മൂഡിയും അപേക്ഷ സമര്‍പ്പിച്ചു. കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന പേരുകളാണ് ഇരുവരുടേതും. നേരത്തെ റിച്ചാര്‍ഡ് പിബസ്, ദോദ ഗണേഷ്, ലാല്‍ചന്ദ് രജ്പുത് എന്നിവരും അപേക്ഷ സമര്‍പ്പിച്ചിരുന്നു.

മെയ് മാസം 31ന് മുമ്പ് അപേക്ഷ അയക്കണമെന്നാണ് പരിശീലകനെ തേടി ബിസിസിഐ നല്‍കിയ പരസ്യത്തില്‍ ആവശ്യപ്പെട്ടിരുന്നത്. നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലൈയ്‌ക്കെതിരെ ടീമംഗങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനായുള്ള തിരച്ചില്‍ ആരംഭിച്ചത്. ഇപ്പോള്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലൈയുടെ ഒരു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുകയാണ്.

തുടര്‍ച്ചയായ ടെസ്റ്റ് പരമ്പര ജയങ്ങള്‍ സമ്മാനിച്ച പരിശീലകനായിട്ടും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കുംബ്ലൈയുടെ സ്ഥാനം തെറിക്കുന്നത്.

This post was last modified on June 1, 2017 7:30 pm