X

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്: ചാക്ക് രാധാകൃഷ്ണന്‍ കീഴടങ്ങി

കീഴടങ്ങല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന്‌

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്‍ വിജിലന്‍സില്‍ കീഴടങ്ങി. പാലക്കാട് വിജിലന്‍സ് അന്വേഷണ സംഘത്തിന് മുമ്പാകെയാണ് ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന ഇയാള്‍ കീഴടങ്ങിയത്.

പ്രഥമിക ചോദ്യം ചെയ്യലിന് ശേഷം ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും. ചാക്ക് രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കീഴടങ്ങല്‍. മുന്‍കൂര്‍ ജാമ്യം ഇല്ലെന്നും ഉടന്‍ കീഴടങ്ങണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ഫ്‌ളൈ ആഷ് ഇടപാടില്‍ അഴിമതി നടത്തി മലബാര്‍ സിമന്റ്‌സിന് 52 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അഴിമതി നടത്തിയതെന്ന് വിജിലന്‍സ് കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയാണ് വിഎം രാധാകൃഷ്ണന്‍. മുന്‍ എംഡി പത്മകുമാര്‍ ഉള്‍പ്പെടെ കേസില്‍ നാല് പ്രതികളാണുള്ളത്. പത്മകുമാറിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റുചെയ്തു.

മലബാര്‍ സിമന്റ്‌സിലെ ജി വേണുഗോപാല്‍, പ്രകാശ് ജോസഫ് എന്നിവര്‍ മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലെ ചില കേസുകളില്‍ ജാമ്യം നേടിയിട്ടുണ്ട്. ഒമ്പത് വര്‍ഷത്തേക്ക് ഫ്‌ളൈ ആഷ് നല്‍കാന്‍ മലബാര്‍ സിമന്റ്‌സുമായി രാധാകൃഷ്ണന്റെ സ്ഥാപനമായ എആര്‍കെ വുഡ് ആന്‍ഡ് മെറ്റല്‍സ് കരാറുണ്ടാക്കിയിരുന്നു. ജി വേണുഗോപാലും പ്രകാശ് ജോസഫും അഴിമതിക്കേസിലെ ചില കേസുകളില്‍ ജാമ്യം നേടിയിട്ടുണ്ട്. കരാറുണ്ടാക്കി നാല് വര്‍ഷത്തിനിപ്പുറം കെട്ടിവച്ച ബാങ്ക് ഗ്യാരന്റി തുക പലിശസഹിതം പിന്‍വലിച്ചു. 52.45 ലക്ഷം രൂപയുടെ പിന്‍വലിക്കല്‍ മലബാര്‍ സിമന്റ്‌സിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

This post was last modified on March 6, 2017 12:02 pm

Related Post
Leave a Comment