X

ചരിത്രത്തില്‍ ഇന്ന്: വൊയേജറിന്‍റെ നോണ്‍സ്റ്റോപ്പ് യാത്ര, മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഹിദേക്കി ടോജോയ്ക്ക് വധശിക്ഷ

വൊയേജറിന്‍റെ നോണ്‍സ്റ്റോപ്പ് യാത്ര
1986 ഡിസംബര്‍ 23

പരീക്ഷണ വാഹനമായ വൊയേജര്‍ റിക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് അതിന്‍റെ ലോകപര്യടനം പൂര്‍ത്തിയാക്കി 1986 ഡിസംബര്‍ 23 നു കാലിഫോര്‍ണിയയിലെ എഡ്വാര്‍ഡ്സ് എയര്‍ ഫോഴ്സ് ബേസില്‍ ഇറങ്ങി. ഇതാദ്യമായിട്ടാണ് ഒരു വാഹനം നോണ്‍സ്റ്റോപ്പ് ആയി ലോകം ചുറ്റുന്നത്.  കാലിഫോര്‍ണിയയില്‍ നിന്നും ഡിസംബര്‍ 14നാണ് വോയേജര്‍ യാത്ര തിരിച്ചത്. 25,012 മൈലുകള്‍ പിന്നിട്ട് ലാന്‍ഡ് ചെയ്യുമ്പോള്‍ വെറും 5 ഗാലന്‍ ഇന്ധനം മാത്രമേ ഇതില്‍ അവശേഷിച്ചിരുന്നുള്ളൂ. ഡിക് റുട്ടനും ജീന യീഗറും ചേര്‍ന്നാണ് വിമാനം പറപ്പിച്ചത്. വിമാനം രൂപകല്‍പ്പന ചെയ്ത ബര്‍ട്ട് റുട്ടന്‍റെ സഹോദരനാണ് ഡിക്.

മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഹിദേക്കി ടോജോ വധിക്കപ്പെടുന്നു
1948 ഡിസംബര്‍ 23

മുന്‍ ജാപ്പനീസ് പ്രധാനമന്ത്രിയും ക്വാന്‍തുങ് ആര്‍മിയുടെ തലവനുമായിരുന്ന ഹിദേക്കി ടോജോ തന്‍റെ 6 കൂട്ടാളികള്‍ക്കൊപ്പമാണ് 1948 ഡിസംബര്‍ 23നു വധശിക്ഷ ഏറ്റു വാങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിനിടയില്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ആയിരുന്നു വധശിക്ഷയ്ക്ക് കാരണമായി തീര്‍ന്നത്. ചൈനക്കാര്‍ക്കെതിരെ നടത്തിയ വംശഹത്യയുടെ  ആസൂത്രണത്തില്‍ ഇവരുടെ പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. ചൈനയിലെ നാങ്കിങ്ങില്‍ നടത്തപ്പെട്ട കൂട്ട ബലാല്‍സംഘങ്ങളുടെ മുഖ്യ ആസൂത്രകനായ ഇവാന്‍ മറ്റ്സൂയിയും ടോജോയോടൊപ്പം വധിക്കപ്പെട്ടു.

This post was last modified on December 23, 2014 12:29 pm