X

എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം: വിഎസ്

കൊലപാതക കേസില്‍ പ്രതിയായ ആള്‍ മന്ത്രിസഭയില്‍ തുടരുന്നത് ശരിയാണോയെന്ന് വിഎസ് കത്തില്‍ ചോദിക്കുന്നു.

എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിഎസ് കത്തയച്ചു. അഞ്ചേരി ബേബി വധക്കേസില്‍ കഴിഞ്ഞ ദിവസം മണിയുടെ വിടുതല്‍ ഹര്‍ജി തൊടുപുഴ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് വിഎസ് കത്ത് നല്‍കിയത്.

കൊലപാതക കേസില്‍ പ്രതിയായ ആള്‍ മന്ത്രിസഭയില്‍ തുടരുന്നത് ശരിയാണോയെന്ന് വിഎസ് കത്തില്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് വിഎസ് ആവശ്യപ്പെടുന്നു. മണി രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന നിലപാടില്‍ നില്‍ക്കുന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് വിഎസ്.

This post was last modified on December 26, 2016 6:14 pm