X

മുടി മോടി കൂട്ടുന്നതിനിടെ പലസ്തീന്‍ ബാര്‍ബര്‍ മുടിക്ക് തീപിടിപ്പിക്കുന്നതിന്റെ വീഡിയോ വൈറല്‍

ഫയര്‍ ബാര്‍ബറിംഗ് എന്ന മുടി മോഡിയാക്കുന്ന വിദ്യയാണ് ഇത്‌

തെക്കന്‍ ഗാസയിലെ ഒരു സലൂണില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പലസ്തീനില്‍ നിന്നുള്ള റമദാന്‍ എഡ്വാന്‍ തന്റെ മുന്നില്‍ വന്നിരിക്കുന്ന ചെറുപ്പക്കാരന്റെ മുടി ഏതാണ്ട് പൂര്‍ണമായും തീപിടിപ്പിക്കുമ്പോഴും അയാള്‍ ശാന്തനായി ഇരിക്കുന്നത് വീഡിയോയില്‍ കാണാം.

ഫയര്‍ ബാര്‍ബറിംഗ് എന്ന മുടി മോഡിയാക്കുന്ന വിദ്യയാണ് ഇതെന്ന് എഡ്വാന്‍ അറിയിച്ചു. തീപിടിപ്പിക്കുന്ന പൗഡറും ദ്രാവകവും മുടിയില്‍ തേച്ച് പിടിപ്പിച്ചിട്ടാണ് ഇത്. താടിയും ചെവിയും ഷേവ് ചെയ്യാന്‍ പണ്ട് കാലം മുതല്‍ ഈ വിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് ഇയാള്‍ പറയുന്നു. വളരെ കാലമായി തങ്ങള്‍ ഈ വിദ്യ ഉപയോഗിക്കുന്നുണ്ട്. അതില്‍ നിന്നും ലഭിച്ച അനുഭവ സമ്പത്ത് ഇത് ഏറ്റവും നന്നായി ചെയ്യാന്‍ തങ്ങളെ സഹായിക്കുന്നു.

മുടിക്കും രക്തയോട്ടത്തിനും ഈ വിദ്യ വളരെയധികം ഗുണം ചെയ്യുമെന്നും എഡ്വാന്‍ പറയുന്നു.

This post was last modified on February 8, 2017 8:25 pm

Related Post
Leave a Comment