X

പുറത്തിറങ്ങാന്‍ വയ്യാതായി; കനത്ത മഴയും വെള്ളപ്പൊക്കവും വീഡിയോ പകര്‍ത്തി മുംബൈക്കാര്‍

കനത്ത മഴ കാരണം മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ റോഡില്‍ വെളളം വാഹനങ്ങള്‍ പലതും മുന്നോട്ടു പോകാനാകാത്ത സ്ഥിതിയിലാണ്. മിക്കയിടത്തും 18 ഇഞ്ച്‌ വരെ ഉയരത്തില്‍ വെള്ളം പൊങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 നഗരത്തിലെ പലയിടത്തും നീണ്ട ഗതാഗതക്കുരുക്കാണ്. അടുത്ത 48 മണിക്കൂര്‍ കൂടി മുംവൈയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുകയും ചെയ്തു. അപ്പോള്‍ ജോലിക്കും പഠനത്തിനും പോകാനാകാതെ പലരും വീട്ടിലും വാഹനങ്ങളിലും പെട്ടിരിക്കുകയാണ്.

തങ്ങളുടെ അവസ്ഥ ലോകത്തെ അറിയിക്കാനും മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുമായി അവര്‍ വീഡിയോകള്‍ പകര്‍ത്താന്‍ തുടങ്ങി. മഴയുടെയും വെള്ളം കയറിക്കിടക്കുന്ന റോഡിന്റെയും എന്നുവേണ്ട ചുറ്റുപാടുള്ള സകലതിന്റെയും. സോഷ്യല്‍ മീഡിയയില്‍ മുംബൈ മഴയില്‍ നിന്നുള്ള വീഡിയോകള്‍ വന്നു നിറഞ്ഞു കഴിഞ്ഞു.

വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കാം