X

ആര്‍ട്ടിക്കും വേനല്‍ ചൂടിലേക്ക്; പ്രകൃതിയെ പൊളളിക്കുന്ന മുന്നറിയിപ്പുമായി നാസ

പ്രകൃതിയൊരു തീഗോളമാകുന്നതിന്റെ മുന്നറയിപ്പുകള്‍ ആര്‍ട്ടിക് പ്രദേശത്തു നിന്നുണ്ടാകുന്നുണ്ടെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍. ആര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ളവ കൂടി അലിഞ്ഞു തീരുന്നതോടെ പ്രകൃതി നേരിടാന്‍ പോകുന്ന കടുത്ത പാരിസ്ഥിതികാഘാതം.

സ്പേസ് ഏജൻസിയുടെ വെബ്‌സൈറ്റിൽ ശനിയാഴ്ച്ച നാസ പുറത്ത് വിട്ട ഗ്രാഫിക്കൽ വീഡിയോയിലാണ് 1984 മുതൽ 2016 വരെ ഉള്ള ആർട്ടിക് പ്രദേശത്തെ മഞ്ഞു പാളികൾ ഇല്ലാതായി കൊണ്ടിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത്.

“ഇപ്പോഴുള്ള പഴക്കം ചെന്ന ഹിമപാളികളാണ് മതില് പോലെ പുതിയ ഹിമപാളികളെയും തടഞ്ഞു നിർത്തുന്നത്. ഇത് ഉരുകി തീരുന്നതോടെ സമുദ്രത്തിലെ മുഴുവൻ ഹിമപാളികളും ഇല്ലാതാവും.1980ൽ ഇരുപത് ശതമാനത്തോളം ഉണ്ടായിരുന്ന ഹിമപാളികളുടെ അളവ് ഇപ്പോൾ വെറും മൂന്ന് ശതമാനം മാത്രം ആണ്”, നാസയിലെ ഗവേഷകനായ  വാൾട്ട് മിയർ പറഞ്ഞു.

ഇതേ തോതിൽ തുടർന്നാൽ ഹിമപാളികൾ ഇല്ലാത്ത വേനൽ ആവും ആർട്ടിക്കിൽ വരൻ പോകുന്നത്. ഭാവിയിൽ അത് കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.

കൂടുതൽ വായിക്കാൻ: https://goo.gl/jBuoMH

 

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on October 31, 2016 3:15 pm