X

ഇന്ത്യന്‍ സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിലേക്ക് 9 സെലിബ്രിറ്റികളുടെ ട്രക്കിംഗ്

15,632 അടി ഉയരത്തിലുള്ള സിയാച്ചനിലേക്ക് ജനുവരി 15-നാണ് സംഘം പുറപ്പെട്ടത്

ഇന്ത്യന്‍ സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിലേക്ക് 9 സെലിബ്രിറ്റികളുടെ മലകയറ്റം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമികളില്‍ ഒന്നായ സിയാച്ചനിലേക്ക് സിനിമതാരങ്ങള്‍, മോഡലുകള്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ തുടങ്ങിയ മേഖലകളിലെ 9 പേരാണ്. ‘സല്യൂട്ട് സിയാച്ചിന്‍’ എന്ന ഓണ്‍ലൈന്‍ ഡോക്യൂമെന്ററി പരമ്പരയ്ക്കും, സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കാനും, യാത്രവിവരണം തയ്യാറാക്കാനുമാണ് താരങ്ങളുടെ മലകയറ്റം.

20 ദിവസത്തെ ട്രക്കിംഗിന് അര്‍ജുന്‍ രാംപാല്‍, റണ്‍വിജയ് സിന്‍ഹ, അരുണോദയ് സിംഗ്, ഹസന്‍ സൈദി, സോണാലി സെയ്ഗാള്‍, നമ്രത ഗുജ്‌റാന്‍, ആര്‍ പി സിംഗ്, യുവരാജ് വാത്മികി തുടങിയവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 15,632 അടി ഉയരത്തിലുള്ള സിയാച്ചനിലേക്ക് ജനുവരി 15-നാണ് സംഘം പുറപ്പെട്ടത്.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/I1cA0O

This post was last modified on January 17, 2017 4:27 pm