X

നാല് പെണ്‍കുട്ടികള്‍ കാറില്‍ തായ്‌ലന്റില്‍ പോയപ്പോള്‍ സംഭവിച്ചത്

ബിന്ദാസ് പ്രൊഡക്ഷനാണ് സ്ത്രീ പക്ഷ കാഴ്ചപ്പാടുകളോട് കൂടിയുള്ള ഈ ട്രാവല്‍ പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്

നാല് പെണ്‍കുട്ടികള്‍ കാറില്‍ തായ്‌ലന്റില്‍ പോകുന്ന സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള വെബ് സിരീസ് ‘ദ ട്രിപ്’ എന്ന പരമ്പര ഇപ്പോള്‍ ഓണ്‍ലൈനില്‍ സൂപ്പര്‍ഹിറ്റാണ്. ബിന്ദാസ് പ്രൊഡക്ഷനാണ് സ്ത്രീ പക്ഷ കാഴ്ചപ്പാടുകളോട് കൂടിയുള്ള ഈ ട്രാവല്‍ പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് തായ്‌ലന്റ് വരെ കാറില്‍ സഞ്ചരിക്കുന്ന നാലു പെണ്‍കുട്ടികളുടെ യാത്ര അനുഭവങ്ങളാണ് സിരീസില്‍ കാണിക്കുന്നത്.

സംഗീതജ്ഞ എന്ന നിലയില്‍ പേരെടുക്കുവാന്‍ കഷ്ടപ്പെടുന്ന സൊണാലിയായി ലിസ ഹെയ്ഡന്‍, നസിയയായി മല്ലിക ദുവ, ഡല്‍ഹി സ്വദേശിനിയായ നര്‍മ സ്വഭാവകാരിയായ അനന്യയായി ശ്വേത തൃപ്തി, യോഗ തല്‍പരയായ സഞ്ജനയായി സപ്‌ന പാബി എന്നിവരാണ് പരമ്പരയില്‍ യാത്രചെയ്യുന്നത്. ലക്ഷ്യരാജ് ആനന്ദാണ് സിരീസ് സംവിധാനം ചെയ്തിരിക്കുന്നത്.

‘ദ ട്രിപ്’-ന്റെ രണ്ട് ഭാഗങ്ങളെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂവെങ്കിലും പരമ്പര ഹിറ്റായി കഴിഞ്ഞു. ‘ദില്‍ ചാഹത്തഹേ’ ‘സിന്ദഗി ന മിലേഗി ദോബരാ’ എന്നീ ചിത്രങ്ങളുടെ ശൈലിയില്‍ സുഹൃത്ത് ബന്ധങ്ങളും യാത്രകളുമൊക്കെ തന്നെയുള്ളതാണ് ഈ പരമ്പരയും.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/xCzAHh

This post was last modified on January 18, 2017 11:17 am