X

ആവിഷ്‌കാര സ്വാതന്ത്ര്യം വീണ്ടും കയ്യേറ്റം ചെയ്യപ്പെടുന്നു, ഇത്തവണയും ഇര തമിഴ്‌നാട്ടില്‍ തന്നെ

ആവിഷ്‌കാര സ്വതന്ത്ര്യത്തിന് വീണ്ടും തിരിച്ചടി. ഇത്തവണത്തെ ഇരയും തമിഴ് നാട്ടില്‍ നിന്നുള്ള ഒരു കഥാകൃത്ത്. പേര് പുലിയൂര്‍ മുരുഗേശന്‍. മുരുഗേശന്റെ ‘ബാലചന്ദ്രന്‍ എന്‍ട്രൊരു പെയര്‍ എനക്കുണ്‍ട്രു'(I Have Another Name, Balachandran) എന്ന പുതിയ ചെറുകഥ സമാഹാരത്തിലെ ‘നാന്‍ യേന്‍ മിഗൈ അലങ്കാരം സെയ്തു കൊള്‍കിറേന്‍’ എന്ന കഥയാണ് പ്രകോപനത്തിന് ഇടയാക്കിയത്. സ്വന്തം അച്ഛനാല്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന ഒരു മൂന്നാം ലിംഗകാരന്റെ നൊമ്പരം വിവരിക്കുന്ന ഈ കഥയുടെ പ്രശ്‌നം അതില്‍ ഗൗണ്ടര്‍ സമുദായത്തെപ്പറ്റി പരമര്‍ശിച്ചിട്ടുണ്ട് എന്നതാണ്. തങ്ങളുടെ സമുദായത്തെ അപമാനിച്ചതിന്റെ പേരില്‍ 25 ഓളം വരുന്ന സമുദായാംഗങ്ങള്‍ മുരുഗേശനെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോയി സമീപത്തുള്ള ഒരു കാട്ടില്‍ കൊണ്ടുചെന്ന് മര്‍ദ്ദിക്കുകയും ചെയ്തു. ഇതേ സമുദായത്തെപ്പറ്റിയുള്ള പരാമര്‍ശം മൂലമാണ് പെരുമാള്‍ മുരുഗന് എല്ലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍ വാങ്ങേണ്ടി വന്നതും. എന്നാല്‍ എന്തു സംഭവിച്ചാലും എഴുത്ത് നിര്‍ത്താന്‍ താന്‍ തയാറല്ല എന്നു പുലിയൂര്‍ മുരുഗേശന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വിശദമായ വായനയ്ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക

http://scroll.in/article/711141/Whatever-happens,-I-will-not-give-up-writing:-persecuted-Tamil-writer-Puliyur-Murugesan

This post was last modified on March 4, 2015 9:37 pm