X

കേരളത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടി

അഴിമുഖം പ്രതിനിധി

സംസ്ഥാന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു വ്യക്തമാക്കുന്ന ധവളപത്രം ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. ഒന്നരലക്ഷം കോടിരൂപയാണ് കേരളത്തിന്റെ പൊതുകടമെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തരമായി 5,900 കോടി രൂപ ആവശ്യമുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരവീഴ്ചയാണ്. കഴിഞ്ഞ സര്‍ക്കാരിലെ ധനമന്ത്രി നികുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചെങ്കിലും അതു പിരിച്ചെടുക്കാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ചില്ല. അനാവശ്യ നികുതിയിളവുകള്‍ നല്‍കി. നികുതി വരുമാനം 17 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറഞ്ഞു. ചെലവിലെ ധൂര്‍ത്തും നികുതിയെ ചോര്‍ച്ചയും വിനയായി.ഇത് 20 ശതമാനമായി ഉയര്‍ത്തിയാലേ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയൂ. പദ്ധതിയേത ചെലവിലാണ് നിലവിട്ട രീതിയിലുള്ള വര്‍ധനയുണ്ടായത്. ധനസ്ഥിതി മനസ്സിലാക്കാതെയായിരുന്നു ഈ ചെലവുകള്‍ നടത്തിയത്. അഴിമതിക്ക് വഴിയൊരുക്കുന്ന വിധത്തിലുള്ള ധനവിനിയോഗമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ധവളപത്രത്തില്‍ പറയുന്നു.റവന്യൂ കമ്മി 8199.14 കോടി രൂപയാണ്. ധനക്കമ്മി 15888.17യും. യുഡിഎഫ് അധികാരമൊഴിയുമ്പോഴുണ്ടായ നീക്കിയിരിപ്പ് 1009 കോടിരൂപയായിരുന്നു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ടിയിരുന്നത് 10,000 കോടിരൂപയായിരുന്നു. ഇതുകൊടുത്തു തീര്‍ക്കാതെയായാണ് ട്രഷറി മിച്ചമെന്ന വാദം യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്നും ധവളപത്രം വ്യക്തമാക്കുന്നു.

This post was last modified on June 30, 2016 12:33 pm