X

മോദിയെന്താണ് കാബിനറ്റ് മന്ത്രിമാരുടെ എണ്ണം കൂട്ടാത്തത്?

തന്റെ മന്ത്രിസഭയുടെ വലിപ്പം കൂട്ടുമ്പോഴും പ്രധാന മന്ത്രി നരേന്ദ്ര മോദി തുടരുന്ന ഒരു രീതിക്ക് മാത്രം മാറ്റം വരുന്നില്ല. മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ കാബിനറ്റ് റാങ്കുള്ള മന്ത്രിമാരുടെ എണ്ണം കൂടുന്നില്ല എന്നതു തന്നെ. ഒരു ഉദ്ദാഹരണം നോക്കൂ, മോദി തന്റെ മന്ത്രിമാരുടെ പ്രകടനത്തെ വിലയിരുത്തി മാര്‍ക്ക് ഇടാറുണ്ട്. ചില മാധ്യമങ്ങളും ഈ അന്വേഷണം നടത്താറുണ്ട്. മോദി മന്ത്രിസഭയിലെ മികച്ചവര്‍ ആരൊക്കെ? രസകരമായൊരു കാര്യം പറയട്ടെ, മിക്കപ്പോഴും ഈ മാര്‍ക്കിടലില്‍ മുന്നില്‍ വരുന്ന നാലുപേരെ ചൂണ്ടികാണിക്കാം, ഊര്‍ജ്ജ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍, വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരാണ് ആ നാല്‍വര്‍. രസകരമെന്നു പറയാന്‍ കാരണമെന്താണെന്നോ! ഇവരെല്ലാം സ്വതന്തത്ര ചുമതലയുള്ള സഹമന്ത്രിമാര്‍ മാത്രമാണ്, കാബിനറ്റ് വകുപ്പ് ഉള്ളവരല്ല. ഏറ്റവും ഒടുവില്‍ നടന്ന പുനഃസംഘടനയില്‍ പ്രകാശ് ജാവദേക്കറിന് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വകുപ്പ് മാനവശേഷിയിലേക്ക് മാറ്റി. ജാവദേക്കറിന്റെ പകരക്കാരന്‍ അനില്‍ മാധവ് ദേവ് ആണ്. അദ്ദേഹവും സഹമന്ത്രിയാണ്!

എന്തുകൊണ്ട് മന്ത്രിസഭയിലെ എണ്ണം കൂട്ടുമ്പോഴും കാബിനറ്റ് റാങ്കുള്ളവരുടെ എണ്ണം മോദി വര്‍ദ്ധിപ്പിക്കുന്നില്ലെന്നു നോക്കിയാല്‍, അതദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി വാണിരുന്ന കാലം മുതലുള്ള പതിവ് ആണെന്നു കാണാം. ഒറ്റകാര്യം മാത്രമെ അതിനു പിന്നിലുള്ളെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്, തനിക്ക് ബദലായി വേറൊരാള്‍ വളര്‍ന്നുവരുന്നത് മോദി ഇഷ്ടപ്പെടുന്നില്ല. തനിക്ക് പ്രത്യേക താത്പര്യമുള്ള വകുപ്പുകള്‍ അദ്ദേഹം ഒരിക്കലുമൊരു മുതിര്‍ന്ന നേതാവിനെ ഏല്‍പ്പിക്കില്ല. പകരം ആ സ്ഥാനത്തേക്ക് ഒരു ജൂനിയര്‍ നേതാവിനെ കൊണ്ടുവരും. അവരാകട്ടെ, മോദിയുടെ നിഴലില്‍ നിന്നു മാത്രമെ കാര്യങ്ങള്‍ ചെയ്യുകയുള്ളൂ! 

വിശദമായി വായിക്കൂ;http://goo.gl/jLcwA1

This post was last modified on July 11, 2016 9:57 pm