X

അക്ഷയ് കുമാറിന്റെ പാര്‍ട്ടിയില്‍ അതിഥിയായി വില്‍ സ്മിത്ത്

അക്ഷയ്കുമാറിനൊപ്പം ഹോളിവുഡ് സൂപ്പര്‍താരം വില്‍സ്മിത്ത്. 2016-ലെ സിനിമകളുടെ വിജയം ആഘോഷിക്കാന്‍ അക്ഷയ് ഒരുക്കിയ പാര്‍ട്ടിയിലാണ് സ്മിത്ത് എത്തിയത്. സ്മിത്തിനൊപ്പമുള്ള ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം പ്രചരിച്ചുകഴിഞ്ഞു. അക്ഷയും ഭാര്യ ട്വിങ്കിളും വീട്ടിലൊരുക്കിയ ആഘോഷ പാര്‍ട്ടിയിലാണ് സ്മിത്ത് അതിഥിയായെത്തിയത്.

വരുണ്‍ ധവാന്‍, രണ്‍ബീര്‍ കപൂര്‍, കരണ്‍ ജോഹര്‍, രോഹിത് ധവാന്‍, ശ്രദ്ധ കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ആലിയ ഭട്ട്, അര്‍ജുന്‍ കപൂര്‍, സോനാക്ഷി സിന്‍ഹ എന്നിവരും അക്ഷയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. 2016-ല്‍ ഇറങ്ങിയ അക്ഷയ് കുമാറിന്റെ 3 ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്. എയര്‍ലിഫ്റ്റ്, ഹൗസ്ഫുള്‍ 3, റസ്റ്റം എന്നീ 3 ചിത്രങ്ങളും 100 കോടിയാണ് കളക്ഷന്‍ നേടിയത്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/Ogp1Au

 

 

This post was last modified on August 29, 2016 8:17 pm

Related Post
Leave a Comment