X

ജനനം വിമാനത്തില്‍; ഹാവന് ആജീവനാന്ത സൗജന്യ യാത്രയുമായി കമ്പനി

ദുബായില്‍ നിന്നും മനിലയിലേക്ക് പോകുന്ന ഇന്റര്‍നാഷണല്‍ വിമാനം ഹൈദരാബാദില്‍ ഒരു അടിയന്തര ലാന്‍ഡിംഗ് നടത്തി. അതിനു കാരണം ഒരു കുട്ടിയാണ്, ഹവന്‍ എന്ന നവജാത ശിശു. ഞായറാഴ്ച നടന്ന സംഭവം പുറത്തെത്തുന്നത് അതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിച്ചതോടെയാണ്.

യാത്രക്കിടെയാണ് അവന്റെ അമ്മ ഹോളിഡെയ്ക്ക് പ്രസവവേദന ആരംഭിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു നഴ്സ്മാരാണ് പ്രസവമെടുത്തത്. പിന്നീട് ഹൈദരാബാദ് വിമാനത്താവളത്തില്‍ വിമാനമിറക്കി അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ ചികിത്സ നല്‍കുകയായിരുന്നു. ആദ്യം എയര്‍പോര്‍ട്ടിലെ ഡോക്ടര്‍ പരിശോധിച്ചെങ്കിലും ഹൈദരാബാദ് അപ്പോളോ ക്രാഡില്‍ ആശുപത്രിയിലേക്ക് അവരെ മാറ്റുകയായിരുന്നു.

സമയമെത്തും മുന്‍പാണ്‌ പ്രസവം നടന്നത് എങ്കിലും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു. പോരാത്തതിന് കുട്ടിക്ക് ആജീവനാന്തം സൗജന്യയാത്ര ചെയ്യാനുള്ള സൗകര്യം വിമാനക്കമ്പനിയായ സെബു പസഫിക് എയര്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/QfW449

This post was last modified on August 17, 2016 8:20 pm