X

വനിതകള്‍ക്കൊരു സിനിമ സംഘടന; മഞ്ജുവും റിമയും പാര്‍വതിയും നേതൃത്വത്തില്‍

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സംഘടന രൂപീകരിക്കുന്നത്

മലയാള സിനിമയില്‍ വനിത ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് മഞ്ജു വാര്യര്‍, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ബിനാ പോള്‍, വിധു വിന്‍സന്റ്, ദീദി ദാമോദരന്‍ എന്നിവരാണെന്നാണ് പ്രാഥമിക വിവരം.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമാണ് സംഘടന രൂപീകരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സംഘടന രൂപീകരിക്കുന്നത്. അതേസമയം സംഘടനയുടെ നേതൃത്വത്തെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ലെന്നും ധാരാളം പേര്‍ ഇതിന് പിന്നിലുണ്ടെന്നും ബീന പോള്‍ അഴിമുഖത്തോട് പ്രതികരിച്ചു.

സംഘടന രൂപീകരിച്ചിട്ടില്ലെന്നും അതെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നുമാണ് ബീന പറഞ്ഞത്. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് അതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളൂ. അതേസമയം സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന സുരക്ഷ പ്രശ്‌നം മാത്രമല്ല സംഘടന രൂപീകരിക്കുന്നതിലേക്ക് നയിച്ചതെന്നും അവര്‍ വിശദീകരിച്ചു.

This post was last modified on May 18, 2017 1:58 pm