X

പോക്കിമോന്‍ എന്നെ ബലാല്‍സംഗം ചെയ്തു, കേസെടുക്കണം

പോക്കിമോനെതിരെ പുതിയൊരു പരാതി ഫയല്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. അപകടമുണ്ടാക്കി, അതിക്രമിച്ചു കയറിഎന്നൊന്നുമല്ല. ബലാല്‍സംഗമാണ് പോക്കിമോനില്‍ ആരോപിക്കപ്പെടുന്ന കുറ്റം.

റഷ്യക്കാരിയായ യുവതിയാണ് പോക്കിമോന്‍ തന്നെ ബലാല്‍സംഗം ചെയ്തു എന്ന് പരാതി നല്‍കിയിരിക്കുന്നത്. മോസ്‌കോയിലെ തന്റെ കിടപ്പുമുറിയില്‍ വച്ച് പോക്കിമോന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇപ്പോഴും തന്റെ മുറിയില്‍ പോക്കിമോന്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പരാതി.

ഉറക്കമുണര്‍ന്നപ്പോള്‍ വലിയ ഒരു പോക്കിമോന്‍ തന്റെ ശരീരത്തിനു മേല്‍ കിടക്കുന്നുണ്ടായിരുന്നുവെന്നും ബലാത്സംഗത്തിനു ശേഷമുള്ള കിടപ്പായിരുന്നു അതെന്നുമായിരുന്നു യുവതി പരാതിയില്‍ പറഞ്ഞത്. പോരാത്തതിന് തന്റെ വീട്ടിനു ചുറ്റും പോക്കിമോനുകള്‍ കറങ്ങി നടക്കുന്നു എന്നും യുവതി പരാതിപ്പെട്ടു.

പരാതി കേട്ട് ഞെട്ടിയ പോലീസ് ഇവരെ മാനസികരോഗ വിദഗ്ധനെ കാണിക്കണം എന്ന് ഭര്‍ത്താവിനു നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/WCf3mn

This post was last modified on August 12, 2016 2:25 pm

Related Post
Leave a Comment