X

മധ്യപ്രദേശില്‍ ഗോരക്ഷകര്‍ മുസ്ലീംസ്ത്രീകളെ ആക്രമിച്ചു, ഈ വര്‍ഷത്തെ 27ാമത്തെ ബീഫ് ആക്രമണം

പൊലീസ് നോക്കിനില്‍ക്കെ ആയിരുന്നു അക്രമം. അരമണിക്കൂറോളം നീണ്ട അക്രമത്തിന് ഇരയായ ഇവരെ ബീഫ് കൈവശം വച്ചുവെന്ന സംശയം ഉയര്‍ത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബീഫ് കൈവശം വച്ചതായി പറഞ്ഞ് മധ്യപ്രദേശിലെ മാന്ദ്‌സോറില്‍ ഗോരക്ഷകര്‍ മുസ്ലീം സ്ത്രീകളെ ആക്രമിച്ചു. രണ്ട് സ്ത്രീകളെയാണ് അക്രമികള്‍ മര്‍ദ്ദിക്കുകയും തൊഴിക്കുകയും അസഭ്യം വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്. പൊലീസ് നോക്കിനില്‍ക്കെ ആയിരുന്നു അക്രമം. അരമണിക്കൂറോളം നീണ്ട അക്രമത്തിന് ഇരയായ ഇവരെ ബീഫ് കൈവശം വച്ചുവെന്ന സംശയം ഉയര്‍ത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗോ മാത കി ജയ് എന്ന് വിളിച്ചാണ് ഗോരക്ഷകര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടന്ന 70 ആക്രമണങ്ങളില്‍ 36 എണ്ണവും മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്ന് ഇന്ത്യ സ്‌പെന്‍ഡ്‌സിന്റെ കണക്കുകള്‍ പറയുന്നു. ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ 97 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. 54 ശതമാനം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന്. 54 ശതമാനം ആക്രമണങ്ങളും ഊഹാപോഹങ്ങളുടെ ഭാഗമായിട്ടായിരുന്നു.

This post was last modified on July 29, 2017 4:21 pm