X

ഇറാനിലെ ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ്; ശിരോവസ്ത്രം നിബന്ധനക്കെതിരെ താരങ്ങള്‍

2017 മാര്‍ച്ചില്‍ നടക്കുന്ന ഇറാനിലെ ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സര്‍ക്കാര്‍ അധികൃതര്‍ പുറപ്പെടുവിച്ച ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധനക്കെതിരെ താരങ്ങള്‍ രംഗത്ത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തുന്ന താരങ്ങള്‍ വസ്ത്രധാരണത്തില്‍ ഇറാനിലെ സ്ത്രീകള്‍ പുലര്‍ത്തുന്ന രീതികള്‍ പിന്തുടരണമെന്ന് ഇറാന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശങ്ങളുമായിട്ടാണ് പ്രമുഖ വനിതാ ചെസ് താരങ്ങള്‍ എത്തിയിരിക്കുന്നത്.

വനിതകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ ചാമ്പ്യന്‍ഷിപ്പ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് അമേരിക്കയിലെ വനിതാ ചാമ്പ്യന്‍ നസി പൈകിഡിസെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. നസിയെ പിന്തുണച്ച് മുന്‍ പാന്‍ അമേരിക്കന്‍ ചാമ്പ്യന്‍ എക്വഡേറിയ കാര്‍ലനും രംഗത്തത്തെി. സര്‍ക്കാറിനോ സ്ഥാപനങ്ങള്‍ക്കോ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഒരു ചാമ്പ്യന്‍ഷിപ്പ് ഇത്തരത്തില്‍ ഇടപെടുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും എക്വഡേറിയ പറഞ്ഞു.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വേദിയാകുന്ന ചാമ്പ്യന്‍ഷിപ്പില്‍ വന്ന പുതിയ നിബന്ധനക്കെതിരെ പ്രതികരിക്കാത്തതില്‍ ദി ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഡെസ് ചെസ്(ഫിഡെ)-ന് വ്യാപക പ്രതിഷേധമാണ് താരങ്ങളും ആരാധകരും നടത്തുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഫിഡെ പരാജയപ്പെട്ടിരിക്കയാണെന്നാണ് വിമര്‍ശനം.

 

This post was last modified on October 2, 2016 10:17 am