X
    Categories: News

തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണം ജോലി ചെയ്യുന്ന സ്ത്രീകളെന്ന് ഛത്തീസ്ഗഢ് പാഠപുസ്തകം

അഴിമുഖം പ്രതിനിധി

ഏവരും സ്ത്രീ ശാക്തീകരണത്തേയും ലിംഗ സമത്വത്തേയും കുറിച്ച് സംസാരിക്കുന്ന കാലമാണിത്. എന്നാല്‍ ഛത്തീസ്ഗഢിലെ പത്താം ക്ലാസിലെ പാഠ പുസ്തകത്തില്‍ പഠിപ്പിക്കുന്നത് വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയ്ക്ക് കാരണം തൊഴിലെടുക്കുന്ന സ്ത്രീകള്‍ ആണെന്നാണ്. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകത്തിലാണ് ഈ വിവാദ കണ്ടെത്തല്‍ പഠിപ്പിക്കുന്നത്. എല്ലാ മേഖലയിലും സ്ത്രീകള്‍ തൊഴിലെടുക്കാന്‍ തുടങ്ങിയത് കാരണമാണ് സ്വാതന്ത്ര്യത്തിന് ശേഷം തൊഴിലില്ലായ്മയുടെ തോത് വര്‍ദ്ധിച്ചതെന്നാണ് ഛത്തീസ്ഗഢ് ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പാഠപുസ്തകത്തില്‍ പറയുന്നത്. ഇതിനെതിരെ സംസ്ഥാന വനിതാ കമ്മീഷനില്‍ ജാഷ്പൂര്‍ ജില്ലയിലെ ഒരു അധ്യാപിക പരാതി നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി രമണ്‍സിംഗുമായി വിഷയം സംസാരിക്കാമെന്ന് വനിതാ കമ്മീഷന്‍ ഏറ്റിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്.

This post was last modified on September 23, 2015 10:19 am