X

സിംബാബ്‌വെയിൽ ബസ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 40ലധികം പേർ മരിച്ചു

സിംബാബാ‌വെയിൽ ബസ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 40ലധികം പേർ മരിച്ചു. സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയിൽ നിന്ന് 550 കിലോമീറ്റർ അകലെ ഗ്വാണ്ട എന്ന പ്രദേശത്താണ് സംഭവം. 42 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ബസ്സ് പൂർണമായും കത്തിയമർന്നതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. യാത്രക്കാരിലൊരാളുടെ പക്കലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്.

“42ലധികം പേർ മരിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ ഞങ്ങളുടെ അറിവ്. പൊലീസ് സ്ഥലത്തുണ്ട്.” -പൊലീസ് വക്താവ് ചാരിറ്റി ചാരമ്പ അറിയിച്ചു. സർക്കാർ മുഖപത്രമായ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ബസ്സിലുണ്ടായിരുന്ന യാത്രക്കാരന്റെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

This post was last modified on November 16, 2018 6:30 pm

Related Post
Leave a Comment