X

ടുണിഷ്യൻ തീരത്ത് അഭയാർത്ഥി ബോട്ട് മുങ്ങി 70 മരണം

മെഡിറ്ററേനിയൻ കടൽ കടന്ന് അനധികൃതമായി യൂറോപ്പിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

നോർത്ത് ആഫ്രിക്കയിലെ ടുണിഷ്യൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച  ബോട്ട് മുങ്ങി 70 പേർ മരിച്ചതായി റിപ്പോർട്ട്. ടുണീഷ്യയുടെ തലസ്ഥാന നഗരമായ ടുണിസിൽ നിന്ന് 40 മൈൽ അകലെ മെഡിറ്ററേനിയന്‍ കടലിലെ സാർസിസ് തീരത്തിന് സമീപത്താണ് ബോട്ട് മുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.  സംഭവത്തിൽ 16 പേരെ രക്ഷപ്പെടുത്തിയതായും യുഎൻ കുടിയേറ്റ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

ലിബിയയിൽ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന കുടിയേറ്റ കർഷകർ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയതെന്ന് യുഎൻഎച്ച്സിആർ വ്യക്തമാക്കി.  മെഡിറ്ററേനിയൻ കടൽ കടന്ന് അനധികൃതമായി യൂറോപ്പിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ബംഗ്ലാദേശ്, മൊറോക്കോ പൗരൻമാരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് ടുണീഷ്യൻ അധികൃതർ വ്യക്തമാക്കുന്നു. രക്ഷപ്പെടുത്തിയവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.  അതേസമയം ഇതുവരെ മൂന്ന് മൃതദേഹം മാത്രമേ നാവികസേന കണ്ടെടുത്തിട്ടുള്ളുവെന്ന് ടുണിസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ബോട്ടിൽ 140 ഓളം പേരുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.

Also Read-  “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

This post was last modified on May 11, 2019 9:14 am