X

ചരിത്ര നേട്ടത്തിനരികെ ഇന്ത്യ; ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അമിത് പങ്കൽ ഫൈനലിൽ

വിജയിക്കാനായാൽ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി പങ്കൽ മാറും.

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി അമിത് പങ്കൽ. 52 കിലോഗ്രാം വിഭാഗത്തിൽ കസാകിസ്ഥാന്റെ സാകെൻ ബിബോസിനോവിനെയാണ് ഏഷ്യൻ ചാമ്പ്യനായ ചരിത്രം കുറിക്കുന്നത്.

ശനിയാഴ്ച നടക്കുന്ന ഫൈനലിൽ പങ്കൽ ഉസ്ബകിസ്ഥാന്റെ ഷകോബിദിൻ ഷോയ്റോവിനെതിരെ വിജയിക്കാനായാൽ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി പങ്കൽ മാറും. 3-2നാണ് സെമിഫൈനലിൽ കസകിസ്ഥാൻ താരത്തെ പങ്കൽ പരാജയപ്പെടുത്തിയത്.

‘മികച്ച മൽ‌സരമായിരുന്നു നേരിട്ടത്, വിജയത്തിനായി വളരെയധികം പരിശ്രമിക്കേണ്ടിവന്നു, ആരാധകരുടെ പിന്തുണ കരുത്തായി. അവരോട് നന്ദി പറയുന്നു. ഇന്ത്യൻ ബോക്സിംഗിനെ സംബന്ധിച്ചിടത്തോളം ഈ വിജയം വലിയ നേട്ടമാണ്, എന്റെ രാജ്യത്തിനായി ഒരു സ്വർണം നേടാൻ ഞാൻ പരമാവധി ശ്രമിക്കും’ സെമി വിജയത്തിന് ശേഷം പങ്കൽ പ്രതികരിച്ചു.

അതേ സമയം, 63 കിലോഗ്രാം സെമിഫൈനലിൽ ഇന്ത്യൻ താരം മനീഷ് കൗശിക് പരാജപ്പെട്ടു. കോമൺവെൽത്ത് വെള്ളിമെഡൽ ജേതാവായ മനീഷ് കൗശിക് ഇതോടെ ഈ വിഭാഗത്തിൽ വെങ്കല മെഡൽ സ്വന്തമാക്കി. 5-0ന് ക്യൂബയുടെ ആൻഡി ഗോമസ് ക്രൂസിനോടാണ് കൗശിക് പരാജയപ്പെട്ടത്.

This post was last modified on September 20, 2019 9:11 pm