X

പന്നിയിറച്ചി തിന്നുമ്പോൾ പിടിയിലായി; സൗദി രാജകുമാരനായി ആൾ‌മാറാട്ടം നടത്തിയയാൾക്ക് 18 വർഷം തടവ്

അനാഥ ബാലനായിരുന്നു ജിഗ്നാക്.

ആഡംബര വസതികളില്‍ മാത്രം താമസം, ബാങ്ക് അക്കൗണ്ടില്‍ കോടികള്‍ ബാലന്‍സ്, ഫെരാരി കാറില്‍ കറക്കം, ദീര്‍ഘദൂര യാത്രകള്‍ക്ക് പ്രൈവറ്റ് ജെറ്റ്. കയ്യില്‍ മുന്തിയ റോളക്‌സ് വാച്ച്. യഥാര്‍ത്ഥ സുല്‍ത്താനായി വിലസുകയായിരുന്നു ‘സുല്‍ത്താന്‍ ഖാലിദ് ബിന്‍ സൗദ്’. അതിനിടെയാണ് ‘സുല്‍ത്താന്‍’ കബളിപ്പിച്ച ഒരാള്‍ അദ്ദേഹം പന്നിയിറച്ചി കഴിക്കുന്നത് കാണാന്‍ ഇടവരുന്നത്. സംശയം തോന്നിയ വ്യവസായി പോലീസിനെ വിവരമറിയിച്ചു. അങ്ങിനെ 2017 നവംബറില്‍ ‘സുല്‍ത്താന്‍’ അറസ്റ്റിലായി.

അതോടെയാണ് ‘സൗദി രാജകുമാര’ന്‍റെ 30 വർഷം നീണ്ട തട്ടിപ്പിന്‍റെ കഥകള്‍ പുറത്തുവരുന്നത്. ആന്‍റണി ജിഗ്നാക് എന്നാണ് യഥാര്‍ത്ഥ പേര്. വര്‍ഷങ്ങള്‍ക്കു മുമ്പ് വഴിയില്‍ വീണുകിട്ടിയ തിരിച്ചറിയില്‍ കാര്‍ഡില്‍ നിന്നായിരുന്നു ആന്‍റണി സൗദി രാജകുടുബാംഗമായ ‘സുല്‍ത്താന്‍ ഖാലിദ് ബിന്‍ സൗദ്’ എന്ന നാടകത്തിനു തുടക്കം കുറിച്ചത്. ആഗോള ബിസിനസ് ശൃംഖലയുടെ ഉടമയെന്ന് പറഞ്ഞ് എട്ട് മില്യൺ ഡോളറിന്റെ നിക്ഷേപ തട്ടിപ്പാണ് ഇയാൾ നടത്തിയത്.

ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു

അറസ്റ്റിലായാതോടെ പരാതികളുമായി നിരവധിപേര്‍ രംഗത്തെത്തി. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഫ്ബിഐ) വേണ്ട രീതിയില്‍ ചോദ്യം ചെയ്തപ്പോള്‍ എല്ലാ സത്യങ്ങളും മണിമണിയായി പറഞ്ഞുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 18 വർഷത്തെ തടവു ശിക്ഷയാണ് കോടതി ജിഗ്നാക്കിന് വിധിച്ചിരിക്കുന്നത്.

അനാഥ ബാലനായിരുന്നു ജിഗ്നാക്. മിചിഗണ്‍ സ്വദേശികളായ നാന്‍സി-ജെയിംസ് ജിഗ്നാക് ദമ്പതികള്‍ അവനെ ദത്തെടുത്തു. ഗ്നാജിക് എട്ടാം ക്ലാസിലെത്തിയപ്പോള്‍ ദത്തെടുത്ത മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. അതോടെ മാനസികമായി തളര്‍ന്ന ജിഗ്നാക് ഒരുവര്‍ഷം മനോരോഗ ആശുപത്രിയിലായി. പതിനേഴാം വയസ്സില്‍ അവിടെനിന്നും ഒളിച്ചോടിയ ജിഗ്നാക് കാലിഫോര്‍ണിയയില്‍ എത്തി. അവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടെയാണ് ‘സുല്‍ത്താന്‍റെ’ ഐഡന്‍റിറ്റി കാര്‍ഡ് കളഞ്ഞു കിട്ടുന്നത്. തട്ടിപ്പിന്‍റെയും വെട്ടിപ്പിന്‍റെയും ചരിത്രം അവിടം മുതല്‍ തുടങ്ങുകയായിരുന്നു.

This post was last modified on June 2, 2019 1:05 pm

Related Post
Leave a Comment