X

സ്ട്രെച്ച് മാർക്ക് ‘ഭീകരത’യ്ക്കെതിരെ സ്വന്തം ഗർഭകാല ശരീരം വെളിവാക്കി സൂപ്പർമോഡൽ ആഷ്‌ലി ഗ്രഹാം

'ബിക്കിനി ബോഡി' എന്നതിന് പരമ്പരാഗതമായി നൽകിവരുന്ന നിർവ്വചനത്തിന്റെ പിന്തിരിപ്പൻ സ്വഭാവത്തെ അവരൊരിക്കൽ വലിച്ച് പുറത്തിടുകയുണ്ടായി.

ഗർഭകാലത്ത് വയറിൽ പാടുകളുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ പാടുകൾ വലിയൊരു സൗന്ദര്യപ്രശ്നമായാണ് അവതരിപ്പിക്കപ്പെടാറുള്ളത്. ‘സ്ട്രെച്ച് മാർക്കുകൾ’ ഇല്ലാതാക്കേണ്ടത് സ്ത്രീ സൗന്ദര്യത്തിന്റെ ഒരു അത്യന്താപേക്ഷിത പരിപാടികളിൽ ഉൾപ്പെടുത്തുന്നത് സൗന്ദര്യരംഗത്തെ ബിസിനസ്സുകാർക്കും താൽപര്യമുള്ള കാര്യമാണ്. സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാനുള്ള വഴികൾ ആരോഗ്യമാസികകളുടെ ബ്യൂട്ടി ടിപ്സിൽ ഒരു പ്രധാന ഐറ്റവുമാണ് ഇന്ന്. എന്നാൽ വിഖ്യാത മോഡലായ ആഷ്‌ലി ഗ്രഹാം ഇതിലൊന്നും വീഴുന്ന കക്ഷിയല്ല. ഇപ്പോൾ ഗർഭിണിയായ ഇവർ തന്റെ സ്ട്രെച്ച് മാർക്ക് വീണ വയറിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

സ്ട്രെച്ച് മാർക്ക് ‘ഭീകരത’യ്ക്ക് ഇരയായിത്തീർന്നിട്ടുള്ള ദശലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമായിരിക്കുകയാണ്.

ശരീര സംബന്ധിയായ വിദ്വേഷങ്ങൾക്കെതിരെ എപ്പോഴും പ്രതികരിച്ചിട്ടുള്ളയാളാണ് ആഷ്‌ലി. തന്റെ പ്ലസ് സൈസ് ശരീരത്തിന്റെ ഭംഗിയെ അവർ ആഘോഷിച്ചു. തടിച്ചവര്‍ക്കെതിരായ സമൂഹത്തിന്റെ മനോഭാവത്തെ അവർ കണക്കിന് വിമർശിക്കുകയും ചെയ്യാറുണ്ട്. ‘ബിക്കിനി ബോഡി’ എന്നതിന് പരമ്പരാഗതമായി നൽകിവരുന്ന നിർവ്വചനത്തിന്റെ പിന്തിരിപ്പൻ സ്വഭാവത്തെ അവരൊരിക്കൽ വലിച്ച് പുറത്തിടുകയുണ്ടായി. ബിക്കിനി ബോഡി എന്നാൽ എന്താണ് എന്ന ചോദ്യത്തിന് ആഷ്‌ലിയുടെ ഉത്തരം ഇതാണ്: “ഒരു ബിക്കിനിയെടുക്കുക. അത് ധരിക്കുക. ഇപ്പോള്‍ നിങ്ങളുടേത് ബിക്കിനി ബോഡിയാണ്.”

ലക്ഷക്കണക്കിന് ആരാധകരാണ് ആഷ്‌ലിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

This post was last modified on August 19, 2019 4:45 pm