X

പരീക്ഷണാർത്ഥം ഗർഭിണികൾക്ക് വയാഗ്ര നൽകി; 11 കുട്ടികൾ മരിച്ചു

ഗർഭസ്ഥ ശിശുക്കളുടെ വളർച്ച കൂട്ടാൻ വയാഗ്ര സഹാകമാകുമോയെന്ന പരീക്ഷണമാണ് നടന്നത്.

മരുന്നു പരീക്ഷണത്തിന്റെ ഭാഗമായി വയാഗ്ര കഴിക്കാൻ നൽകിയ ഗർഭിണികളുടെ കുട്ടികൾ മരിച്ചു. പ്രസവശേഷമാണ് മരണം സംഭവിച്ചത്. വേറെയും നിരവധി ഗർഭിണികൾ ഇതേ പരീക്ഷണത്തിന്റെ ഭാഗമായിട്ടുണ്ട്. ഇവരെല്ലാം ആശങ്കയോടെ കാത്തിരിക്കുകയാണ്.

ഗർഭസ്ഥ ശിശുക്കളുടെ വളർച്ച കൂട്ടാൻ വയാഗ്ര സഹാകമാകുമോയെന്ന പരീക്ഷണമാണ് നടന്നത്. നെതർലാൻഡ്സിലെ പത്ത് ആശുപത്രികളിൽ പരീക്ഷണം നടന്നിട്ടുണ്ട്. ഈ പരീക്ഷണങ്ങള്‍ തുടരുന്നത് അടിയന്തിരമായി അവസാനിപ്പിച്ചിരിക്കുകയാണിപ്പോൾ. ഗർഭസ്ഥ ശിശുക്കളുടെ വളർച്ച മോശമായ ഗർഭിണികളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. രക്തചംക്രമണം ത്വരിതപ്പെടുത്തുന്ന മരുന്നാണ് വയാഗ്ര. പുരുഷന്മാരിൽ ലൈംഗികോത്തേജനത്തിന് ഈ മരുന്ന് ഉപയോഗിച്ചു വരുന്നുണ്ട്.

എലികളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ച ശേഷമാണ് മനുഷ്യരിലും പരീക്ഷണം ആവർത്തിച്ചത്. ഗർഭിണികളിൽ രക്തചംക്രമണം കാര്യക്ഷമമാക്കുകയും അത് ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്ന സിദ്ധാന്തത്തിന്മേലായിരുന്നു പരീക്ഷണം.

ആകെ 93 സ്ത്രീകളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. ആംസ്റ്റർഡാം സർവ്വകലാശാലയിലെ മെഡിക്കൽ സെന്ററായിരുന്നു പരീക്ഷണം നടത്തിയത്. മരിക്കാതെ രക്ഷപ്പെട്ട കുട്ടികളിൽ പതിനേഴോളം പേർക്ക് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളുണ്ടെന്നും കണ്ടെത്തലുണ്ട്.

This post was last modified on July 26, 2018 9:18 am