X

ഫിലിപ്പീൻ പ്രസിഡണ്ടിനെതിരെ വാർത്ത കൊടുത്ത മാധ്യമപ്രവർത്തകയ്ക്കെതിരായ വിചാരണ തുടങ്ങി

കഴിഞ്ഞ ഒരു വർഷമായി റെസ്സയും റാപ്ലറും പ്രസിഡണ്ടിന്റെ നയങ്ങളേയും അതു നടപ്പിലാക്കുന്ന രീതിയേയും വിമര്‍ശിച്ച് നിരന്തരം രംഗത്തുണ്ട്.

ഫിലിപ്പീന്‍സ‌് പ്രസിഡണ്ട് റോഡ്രിഗോ ദുതെർതെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റത്തില്‍ വിഖ്യാത മാധ്യമ പ്രവര്‍ത്തകന്‍ മരിയ റെസ്സയുടെ വിചാരണാ നടപടികള്‍ ആരംഭിച്ചു. പ്രസിഡണ്ടിനെക്കുറിച്ച് വിമര്‍ശനാത്മകമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പ്രതികാരമെന്നോണം എടുത്ത കേസാണതെന്ന് പത്രസ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ പറയുന്നു.

ഫിലിപ്പീൻസിൽ പതിനായിരക്കണക്കിനാളുകൾ മരിക്കാനിടയാക്കിയ വ്യാജ മയക്കുമരുന്ന് ലോബിയെ പ്രസിഡന്റ‌് റോഡ്രിഗോ ദുതെർതെ സഹായിച്ച വിവരം റെസ്സയുടെ പോർട്ടലായ ‘റാപ്ലര്‍’ ആണ‌് പുറത്ത‌് കൊണ്ടുവന്നത‌്. കഴിഞ്ഞ വർഷം ടൈംസ‌് മാസിക ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകയാണ‌് ഇവര്‍. കഴിഞ്ഞ ദിവസം കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയിരുന്നു. കുറ്റം തെളിഞ്ഞാൽ വർഷങ്ങളോളം തടവുശിക്ഷ അനുഭവിക്കേണ്ടിവരും.

കഴിഞ്ഞ ഒരു വർഷമായി റെസ്സയും റാപ്ലറും പ്രസിഡണ്ടിന്റെ നയങ്ങളേയും അതു നടപ്പിലാക്കുന്ന രീതിയേയും വിമര്‍ശിച്ച് നിരന്തരം രംഗത്തു വരുന്നുണ്ട്. മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന അത്തരം വിഷയങ്ങള്‍ ഏറ്റെടുത്തതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ‘ഇത്തരം നടപടികളിലൂടെ സര്‍ക്കാര്‍ നൽകുന്ന സന്ദേശം ഇതാണ്; മിണ്ടാതിരിക്കുക അല്ലെങ്കില്‍ അടുത്തത് നിങ്ങളായിരിക്കും’- ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ റെസ്സ പറഞ്ഞു.

രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജി വരെയായ ഒരാളും ഒരു ബിസിനസുകാരനും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് റാപ്ലര്‍ 2012-ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിസിനസ്സുകാരന്‍ പരാതി നല്‍കിയിരുന്നെങ്കിലും അതില്‍ കഴമ്പില്ലെന്നു കണ്ട് കേസ് തുടക്കത്തില്‍ തന്നെ തള്ളി. എന്നാൽ സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ പിന്നീട് കുറ്റം ചുമത്താൻ തീരുമാനിക്കുകയായിരുന്നു. സൈബർ ക്രൈമുമായി ബന്ധപ്പെട്ട നിയമത്തെ കൂട്ടുപിടിച്ചാണ് അവര്‍ അന്വേഷണം നടത്തിയത്. വാര്‍ത്തകൊടുത്ത് മാസങ്ങള്‍ കഴിഞ്ഞാണ് കേസ് കൊടുത്തതെന്ന് റെസ്സ പറയുന്നു. നികുതി, കോർപ്പറേറ്റ് തട്ടിപ്പ് കേസുകളും റെസ്സയും റാപ്ലറും നേരിടുന്നുണ്ട്.

This post was last modified on July 24, 2019 2:35 pm