X

‘ബോസ്‌നിയയിലെ കശാപ്പുകാരന്‍’ ജനറല്‍ റാറ്റ്‌ക്കോ മ്ലാഡികിന് ജീവപര്യന്തം

സെര്‍ബിയന്‍ താല്‍പര്യങ്ങളുടെയും കടുത്ത ദേശീയതയുടെയും പേരിലാണ് ബാല്‍ക്ക യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ ജീവനാശം സംഭവിച്ചത്. മൊത്തം 130,000 ആളുകള്‍ കൊല്ലപ്പെട്ടതില്‍ 100,000 പേരും ബോസ്‌നിയയില്‍ വച്ചാണ് മരിച്ചത്

യുഗോസ്ലാവ്യയുടെ വിഭജന കാലത്ത് ബോസ്‌നിയന്‍ മുസ്ലീങ്ങളെ കൂട്ടക്കൊല നടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ബോസ്‌നിയന്‍ സെര്‍ബ് ജനറലായ റാറ്റ്‌കോ മ്ലാഡികിനെ യുദ്ധ കുറ്റങ്ങള്‍ക്കും വംശഹത്യയ്ക്കും മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ യുദ്ധക്കുറ്റ ട്രിബ്യൂണല്‍ ജീവപര്യന്തം ശിക്ഷിച്ചു.്1992 മുതല്‍ 1995 വരെ അരങ്ങേറിയ മുസ്ലീങ്ങളെയും ക്രോയേറ്റുകളും സെര്‍ബുകളല്ലാത്ത മറ്റുള്ളവരെയും അവരുടെ ഭൂമിയില്‍ നിന്നും അടിച്ചോടിക്കുന്നതിനും ബോസ്‌നിയന്‍ സെര്‍ബുകളുടെ ഏകജാതിയ രാജ്യം സൃഷ്ടിക്കുന്നതിനുമുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മ്ലാഡിക്കാണെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി.

20-ാം നൂറ്റാണ്ടിലെ യൂറോപ്പ് കണ്ട ഏറ്റവും രക്തരൂക്ഷിതമായ അതിക്രമങ്ങള്‍ക്ക് വെറും 4.5 ദശലക്ഷം മാത്രം ജനസംഖ്യയുള്ള കുഞ്ഞുരാജ്യമായ ബോസ്‌നിയ-ഹെര്‍സഗോവിനയെ വേദിയാക്കി വംശീയ ശുദ്ധീകരണത്തിന് പിന്നില്‍ അന്നത്തെ ബോസ്‌നിയന്‍ സെര്‍ബ് പ്രസിഡന്റ് റോഡോവന്‍ കാര്‍ഡ്‌സികിനൊപ്പം മ്ലാഡിക്കിനും തുല്യപങ്കാണുള്ളതെ് അന്താരാഷ്ട്ര ട്രിബ്യൂണല്‍ ചൂണ്ടിക്കാണിച്ചു. 1992ല്‍ മാത്രം തങ്ങളുടെ വീടുകളിലും തെരുവുകളിലും തടങ്കല്‍പാളയങ്ങളിലും വെച്ച് 45,000 മനുഷ്യരാണ് കൊല്ലപ്പെട്ടത്. ബോസ്‌നിയന്‍ തലസ്ഥാനമായ സാരജെവോയില്‍ നാലുവര്‍ഷം നീണ്ടുനിന്ന ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ നടന്ന ഷെല്ലാക്രമണത്തില്‍ എണ്ണമില്ലാത്ത ആളുകളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭ സംരക്ഷിച്ചിരുന്ന സെര്‍ബനിക്കിലേക്ക് മ്ലാഡിക്കിന്റെ സേനകള്‍ ഇടിച്ചുകയറി കൊന്നത് 8,000 മുസ്ലീം പുരുഷന്മാരെയും കുട്ടികളെയുമാണ്.

ബോസ്‌നിയയിലെ കശാപ്പുകാരന്‍ എന്നാണ് ഈ ആക്രമണങ്ങളെ അതിജിവിച്ചവര്‍ മ്ലാഡിക്കിനെ വിശേഷിപ്പിക്കുത്. ഉന്നതങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ ഉത്തരവുകള്‍ നടപ്പാക്കുക മാത്രമാണ് മ്ലാഡിക് ചെയ്തതെന്നും അദ്ദേഹത്തിന്റെ ഉത്തരവുകള്‍ പ്രകാരമായിരുന്നില്ല താഴെക്കിടയിലുള്ള സൈന്യം അതിക്രമങ്ങള്‍ നടത്തിയതെന്നുമാണ് മ്ലാഡിക്കിനായി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. മാനവചരിത്രത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളാണ് മ്ലാഡിക് നടപ്പിലാക്കിയതെന്നാണ് കോടതി കണ്ടെത്തിയത്. വംശഹത്യകളും ഉന്മൂലനവും ഏറ്റവും നിന്ദ്യമായ കുറ്റങ്ങളാണെും കോടതി ചൂണ്ടിക്കാട്ടി. കറുത്ത കുപ്പായമിട്ട മ്ലാഡിക്ക് വിധി കേള്‍ക്കാന്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ഇടയ്ക്ക് ബഹളം വച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോടതി മുറിയില്‍ നിന്നും ജഡ്ജി പുറത്താക്കി. രക്തച്ചൊരിച്ചിലിനെ അതിജീവിച്ച നിരവധി പേരും കോടതിയിലും പുറത്തുമായി വിധി കേള്‍ക്കാന്‍ തിങ്ങിനിറഞ്ഞിരുന്നു. ഇവരില്‍ പലരും വിധവകളും അഭയാര്‍ത്ഥികളുമാണ്. ബോസ്‌നിയയില്‍ ഇരകളും അതിജീവിച്ചവരും ടെലിവിഷനില്‍ വിധി കേട്ടു വിതുമ്പിക്കരഞ്ഞു. 2012ല്‍ ആരംഭിച്ച വിചാരണയില്‍ മ്ലാഡിക് ശിക്ഷിക്കപ്പെടുമൈന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. കാരണം അത്രമാത്രം തെളിവുകളാണ് ഉണ്ടായിരുന്നത്.

സെര്‍ബിയന്‍ താല്‍പര്യങ്ങളുടെയും കടുത്ത ദേശീയതയുടെയും പേരിലാണ് ബാല്‍ക്ക യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ ജീവനാശം സംഭവിച്ചത്. മൊത്തം 130,000 ആളുകള്‍ കൊല്ലപ്പെട്ടതില്‍ 100,000 പേരും ബോസ്‌നിയയില്‍ വച്ചാണ് മരിച്ചത്. മ്ലാഡിക്കിനെ കൂടാതെ മറ്റ് രണ്ട് വ്യക്തികളും രക്തച്ചൊരിച്ചിലിന് ചുക്കാന്‍ പിടിച്ചു. ബോസ്‌നിയന്‍ സെര്‍ബ് വിഘടനവാദികള്‍ക്ക് ധനസഹായവും ആയുധങ്ങളും സൈന്യത്തെയും നല്‍കിയ മിലോസെവിക്കും മുന്‍ പ്രസിഡന്റ് ക്രോഡസിക്കുമാണവര്‍. ഇരുവരെയും കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര കോടതി 40 വര്‍ഷം തടവിന് വിധിച്ചിരുന്നു. പഴയ യൂഗോസ്ലാവ്യയിയില്‍ നിും വിട്ടുപോകാന്‍ സ്ലോവേനിയയും ക്രോയേഷ്യയും ബോസ്‌നിയയും വോട്ട് ചെയ്തതിന് പിന്നാലെയാണ് ആക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

 

This post was last modified on November 23, 2017 10:27 am