X

നേപ്പാളിലെ ഒരു ഗ്രാമം വെളളപൊക്കത്തെ നേരിടുന്നുവിധം; ചിത്രങ്ങളിലൂടെ

ദക്ഷിണ നേപ്പാളിലെ ഒരു ഗ്രാമത്തില്‍ വെളളപൊക്കമുണ്ടാക്കിയ കെടുതികള്‍ അവതരിപ്പിക്കുകയാണ് മുന്ന സരാഫ് എന്ന ഫോട്ടാഗ്രാഫര്‍

ആഗസറ്റ് 12,13 തിയ്യതിതിയ്യതികളില്‍ ദക്ഷിണ നേപ്പാളില്‍ കനത്ത മഴയെ തുടരന്ന് വെളളപൊക്കമുണ്ടായി. താഴ്ന്ന പ്രദേശങ്ങളായ 15 ജില്ലകള്‍ വെളളത്തിനടിയിയില്‍പെട്ടു. അതിനിടയില്‍ ഹിമാലയത്തില്‍ ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടി. അതോടെ 90മരിച്ചു . 2000ത്തില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണു. 38 പേരെ കാണാനില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സര്‍ക്കാര്‍ അവകാശപെടുന്നു. എന്നാല്‍ ജനങ്ങള്‍ സ്വന്തം നിലക്ക് രക്ഷപെടുകയാണെന്ന് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മുന്ന സറാഫെന്ന ഫോട്ടോഗ്രാഫര്‍ പര്‍സാ ജില്ലയില്‍ ബിരുഗുണിയില്‍ നിന്നും ഗംഗാ ബെസിനിലെ സിര്‍സിയ പുഴകടുത്ത വെളളപൊക്കബാധിത ഗ്രമങ്ങളില്‍ നിന്നെടുത്ത ചില ഫോട്ടോഗ്രാഫുകളിലൂടെ…

ഒരമ്മൂമ്മ വെളളം പൊങ്ങി വരുന്ന തന്റെ വീട്ടുമുറ്റത്തുകൂടി നടന്നു വരുന്നു.

ആടിനെയും കുട്ടി കരപറ്റാന്‍ ശ്രമിക്കുന്ന യുവാവ് രക്ഷപെടാന്‍ ശ്രമിക്കുന്നു.

വെളളം കയറിയ വീട്ടിനുമുന്നില്‍ ആലോചനയിലാ്‌ഴ്ന്ന് ഒരു പെണ്‍കുട്ടി

തന്റെ വീടിനോട് ചേര്‍ന്ന കടയില്‍ നിന്നും വെളളം ഒഴിവാക്കുന്ന കടക്കാരന്‍

വടിയുപയോഗിച്ച് ആഴം മനസിലാക്കി ഒരാള്‍ കുന്നിന്‍ പ്രദേശത്തേക്കു പോവുന്നു


വെളളം കയറിയ രംഗുഡുവ

ഒറ്റപെട്ടുപോയ വിടുുകളും വീട്ടുകാരും.


വീട്ടിലകപെട്ടുപോയ വീട്ടമ്മ

വീടൊഴിഞ്ഞ് അയല്‍വീട്ടില്‍ അഭയം തേടിയവര്‍


വീടൊഴിഞ്ഞ് ജോതിനഗറിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍


ധര്‍മ്മശാലയിലെ ദുരിതാശ്വാസക്യാമ്പ്‌

2015 ലെ ഭുകമ്പത്തിന്റെ കെടുതികളില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായിട്ടില്ലാത്ത നേപ്പാളിന് ഈ മണ്‍സൂണ്‍ നല്‍കിയ പ്രഹരം കന്നത്ത നഷ്ടമാണുണ്ടാക്കിയത്.

കടപ്പാട് : മുന്നാ സറാഫ്, ലോറി വാസിലി

This post was last modified on August 17, 2017 5:33 pm