X

ആമസോണ്‍ പൗള്‍ട്രി ഫാമുകളിലെ കോഴികളുടെ ദുരവസ്ഥ: ജെഫ് ബെസോസിന്റെ വേദിയിലേക്ക് ഇടിച്ചുകയറി ഇന്ത്യന്‍ വംശജയുടെ പ്രതിഷേധം

പ്രിയ വേദിയിലേക്ക് കയറുമ്പോള്‍ ബഹിരാകാശത്തേക്ക് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബെസോസ്.

ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് സംസാരിക്കുന്ന വേദിയിലേക്ക് പ്രതിഷേധവുമായി കയറിച്ചെന്ന് ഇന്ത്യന്‍ വംശജയായ മൃഗാവകാശ പ്രവര്‍ത്തക. ലാസ് വെഗാസില്‍ വെച്ചു നടന്ന പരിപാടിയുടെ വേദിയിലേക്കാണ് പ്രിയ സാഹ്നി എന്ന 30കാരി ഇടിച്ചുകയറിച്ചെന്നത്.

കാലിഫോര്‍ണിയയിലെ ബെര്‍കിലിയില്‍ താമസക്കാരിയായ പ്രിയ സാഹ്നി ആമസോണിലൂടെ കോഴികളെ വിതരണം ചെയ്യുന്ന ചില സ്ഥാപനങ്ങള്‍ കോഴികളെ പരിചരിക്കുന്ന രീതിയില്‍ പ്രതിഷേധിക്കുകയായിരുന്നു എന്നാണ് വിവരം. പ്രിയ വേദിയിലേക്ക് കയറുമ്പോള്‍ ബഹിരാകാശത്തേക്ക് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബെസോസ്.

ബെസോസിന്റെ അടുത്തെത്തിയപ്പോഴേക്ക് പ്രിയ സാഹ്നിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. കോഴികളെ ഉപദ്രവിക്കുന്നതില്‍ നിന്നും ആമസോണ്‍ പിന്മാറണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു പ്രിയ വേദിയിലേക്ക് കയറിയത്.

This post was last modified on June 7, 2019 11:22 am